ഫ്രാൻസിസ് പാപ്പാ ദിവ്യബലി അർപ്പണത്തിൽ ഫ്രാൻസിസ് പാപ്പാ ദിവ്യബലി അർപ്പണത്തിൽ  

ഉന്നതത്തിലേക്കും അപരനിലേക്കും ക്ഷണിക്കുന്ന തപസ്സ് കാലം

പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

“ദൈവത്തെ മറന്ന്, എനിക്കുവേണ്ടി മാത്രം സമയം കണ്ടെത്തുന്ന നമ്മുടെ പരന്ന തിരശ്ചീനമായ ജീവിതത്തിൽ നിന്ന് പ്രാർത്ഥനയാൽ ഉന്നതങ്ങളിലേക്ക് നോക്കാൻ തപസ്സുകാലം നമ്മെ ക്ഷണിക്കുന്നു.” എന്നും “തപസ്സുകാലത്തിൽ നമ്മൾ ക്ഷണിക്കപ്പെട്ടിരിക്കുന്നത് സഹാനുഭൂതിയോടെ അപരനിലേക്കുകൂടി നോക്കി എനിക്കുള്ളപ്പോൾ മാത്രം എല്ലാം നന്നായിപ്പോകുന്നു എന്നു ചിന്തിക്കുന്ന കൈവശംവച്ചനുഭവിക്കാനുള്ള നമ്മുടെ  മായാമോഹത്തിൽനിന്നു വിമുക്തരാകാനാണ്. “ എന്നും ഏപ്രിൽ പത്തൊന്‍പതാം തിയതി കുറിച്ച ട്വിറ്റർ സന്ദേശങ്ങളില്‍ പാപ്പാ ഉത്‌ബോധിപ്പിച്ചു. ഇറ്റാലിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍  പാപ്പാ ഈ സന്ദേശം #LENT  എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 April 2019, 15:39