ഫ്രാൻസിസ് പാപ്പാ വിശുദ്ധ ജൂലിയോ ഇടവക ദേവാലയത്തിന്‍റെ  അൾത്താര ആശീർവദിക്കുന്നു  ഫ്രാൻസിസ് പാപ്പാ വിശുദ്ധ ജൂലിയോ ഇടവക ദേവാലയത്തിന്‍റെ അൾത്താര ആശീർവദിക്കുന്നു  

ദേവാലയ ചിത്രീകരണങ്ങള്‍ ആത്‌മീയകാര്യങ്ങൾക്കു ഇടർച്ചയുണ്ടാക്കരുത്

ഏപ്രിൽ ഏഴാം തിയതി ഞായറാഴ്ച്ച, റോമില്‍ മോന്തേ വെർദെയിലെ വിശുദ്ധ ജൂലിയോയുടെ നാമധേയത്തിലുള്ള ഇടവകയില്‍ അജപാലനസന്ദർശനം നടത്തിയവസരത്തില്‍ ദേവാലയനവീകരണ പ്രവർത്തനങ്ങൾ നടത്തിയവരുമായുള്ള കൂടികാഴ്ച്ചയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

ദേവാലയം പണിയുന്നത് മനോഹരമായ ഒരു പ്രവർത്തിയാണ്. ഭൗതീകമായി പണിയപ്പെടുന്ന ദേവാലയം ദിവ്യബലി അർപ്പിക്കുന്നതിന്ന് വേണ്ടിയാണ് നിർമ്മിക്കപ്പെടുന്നതെന്നു ഓർമ്മപ്പെടുത്തിയ പാപ്പാ ദേവാലയത്തിൽ പതിപ്പിക്കുന്ന ചിത്രീകരണവും, ഛായാഗ്രഹണവും അപകടങ്ങളിലേക്കു നയിക്കരുതെന്നും സുകൃതങ്ങളുടെ ജീവിതത്തിനും, വിശുദ്ധിക്കും, പ്രാർത്ഥനയ്ക്കും വീഴ്ച വരുത്താൻ ഇടയാക്കരുതെന്നെനും ഉത്‌ബോധിപ്പിച്ചു. ഇടവകയിൽ സാഹോദര്യത്തിന്‍റെ അഭാവമുണ്ടാകുമ്പോൾ,  അലസഭാഷണം രൂപപ്പെടുമ്പോൾത്തന്നെ ആത്മീയമായ കൂട്ടായ്‌മ വിളിച്ചുകൂട്ടി ഇടവകയെ പണിതുയർത്താൻ പരിശ്രമിക്കണമെന്ന് പാപ്പാ വിശദീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 April 2019, 15:45