തിരയുക

Vatican News
പാപ്പാ ഈസ്റ്റർ ദിന ബലി മദ്ധ്യേ തീർത്ഥ ജലം തളിക്കുന്നു പാപ്പാ ഈസ്റ്റർ ദിന ബലി മദ്ധ്യേ തീർത്ഥ ജലം തളിക്കുന്നു   (Vatican Media)

ഭയപ്പെടാതെ പ്രത്യാശയോടെ ജീവിക്കാൻ ഈസ്റ്റർ ആവശ്യപ്പെടുന്നു

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

യേശുവിന്‍റെ  ഉയര്‍പ്പു തിരുന്നാളോടനുബന്ധിച്ചു ഏപ്രിൽ ഇരുപത്തൊന്നാം തിയതി  പാപ്പാ രണ്ടു ട്വിറ്റർ സന്ദേശങ്ങൾ നൽകി. "ഇന്ന് ക്രിസ്തുവിന്‍റെ ശൂന്യമാക്കപ്പെട്ട കല്ലറയെ കുറിച്ച്  ധ്യാനിക്കുകയും, ഭയപ്പെടേണ്ടാ, അവൻ ഉയിർത്തെഴുന്നേറ്റു എന്ന മാലാഖയുടെ ശബ്ദത്തെ ശ്രവിക്കുകയും ചെയ്യുന്നു". എന്ന് തന്‍റെ ആദ്യ ട്വിറ്റർ സന്ദേശത്തിലും, "ക്രിസ്തുവിന്‍റെ ഉത്ഥാനം ലോകത്തിന്‍റെ സത്യമായ പ്രത്യാശ" എന്ന് രണ്ടാമത്തെ ട്വിറ്റർ സന്ദേശത്തിലും ഫ്രാൻസിസ് പാപ്പാ ഓർമ്മപ്പെടുത്തി.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്  തുടങ്ങി യഥാക്രമം 6 ഭാഷകളില്‍  പാപ്പാ ഈ സന്ദേശം  Happy# Easter  എന്ന ഹാന്‍ഡിലില്‍ പാപ്പാ കണ്ണിചേര്‍ത്തു.

22 April 2019, 16:11