ക്രിസ്തു രാജന്‍റെ  ദേവാലയം ക്രിസ്തു രാജന്‍റെ ദേവാലയം  

വിശുദ്ധരുടെ നാമകരണ നടപടി സംബന്ധിച്ചുള്ള നവമായ പ്രഖ്യാപനങ്ങൾ

ഏപ്രിൽ 6 ആം തിയതി ചൊവ്വാഴ്ച,വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘ മേധാവി കർദിനാൾ ആഞ്ചെലോ ബെച്യുവുമായി നടത്തിയ ഡിക്രിയുടെ പഠനത്തിന് ശേഷം ദൈവദാസരായ എട്ടു പേരുടെ പ്രാർത്ഥനാ മദ്ധ്യസ്ഥതയിലൂടെ നടന്ന അത്ഭുതങ്ങളെ ഫ്രാൻസിസ് പാപ്പായുടെ അംഗീകാരത്തോടെ വത്തിക്കാൻ പ്രസിദ്ധപ്പെടുത്തി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

ബ്രസീലിൽ ജനിച്ച് രൂപതാ വൈദീകനായി സേവനമനുഷ്ഠിച്ച ദൈവദാസൻ ധോണിസെറ്റി താവരെസ് ദെ ലീമായുടെ മാദ്ധ്യസ്ഥ സഹായത്താൽ നടന്ന അത്ഭുതത്തെ ഫ്രാൻസിസ് പാപ്പാ ഡിക്രിയിൽ അംഗീകരിച്ചു.

വിശുദ്ധ ഫ്രാൻസിസ് ദേ സാലസിന്‍റെ പുത്രികൾ എന്ന സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകനും, രൂപതാ വൈദീകനും,  ഇറ്റലിയിലെ കാസ്റ്റെൽ ബോളോഞേസയില്‍ ജനിച്ച ദൈവദാസന്‍ കാര്‍ലോ കാവിനാ

ഇറ്റലി സ്വദേശിയും ഓർഡർ ഓഫ് ഫ്രാൻസിസ്ക്കൻ മൈനർ കപ്പൂച്ചിൻ സഭയിൽ വൃതവാഗ്ദാനം ചെയ്തു വൈദികനായ ദൈവദാസൻ റഫായേലേ

ഇറ്റലി സ്വദേശിയും ഓർഡർ ഓഫ് ഫ്രാൻസിസ്ക്കൻ മൈനർ കപ്പൂച്ചിൻ സഭയിൽ വൃതവാഗ്ദാനം ചെയ്തു വൈദികനായ ദൈവദാസൻ ഡാമിയന്‍

ഫ്രാൻസ് സ്വദേശിയും ബ്രദേഴ്സ് ഓഫ് ക്രിസ്റ്റ്യന്‍ സ്കൂള്‍സ് സമൂഹത്തിൽ വൃതവാഗ്ദാനം ചെയ്ത ദൈവ ദാസൻ ബ്രദർ വിത്തോരിനോ നിംഫാസ് അര്‍നൗദ് പാജേസ്

ക്ലാരായുടെ ദരിദ്ര സഹോദരികൾ  എന്ന സന്ന്യാസിനി സഭാംഗവും ഇറ്റലി സ്വദേശിയും ദൈവ ദാസിയുമായ സി. കോൺസോലാത്താ ബെത്രോനെ

ബ്രസീൽ സീദേശി ദൈവദാസൻ നെൽസൺ സന്താന

ഇറ്റലിയില്‍ ജനിച്ച ദൈവദാസി കയ്യെത്താന തോലോമിയോ എന്നിവരുടെ വീരോചിതമായ പുണ്യങ്ങളെയും ഫ്രാൻസിസ് പാപ്പാ അംഗീകരിച്ചു.

ഈ എട്ടു പേരിൽ മൂന്ന് ഇടവക വൈദീകരും, ഒരു സന്ന്യാസ വൈദികനും, ഒരു വൃത വാഗ്ദാനം ചെയ്ത സഹോദരനും,  ഒരു സന്യാസിനിയും, രണ്ടു അല്മായരും ഉൾപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 April 2019, 16:00