തിരയുക

ഫ്രാന്‍സിസ് പാപ്പാ റോം  പൗര സമൂഹത്തിനെ അഭിസംബോധന ചെയ്യുന്നു ഫ്രാന്‍സിസ് പാപ്പാ റോം പൗര സമൂഹത്തിനെ അഭിസംബോധന ചെയ്യുന്നു 

സാഹോദര്യത്തിന്‍റെയും ഐക്യദാർഢ്യത്തിന്‍റെയും ശില്പികളായിരിക്കണം

മാർച്ച് 26 ആം തിയതി ചൊവ്വാഴ്ച, ക്യാമ്പിതൊലിയോ പാപ്പാ സന്നർശിച്ചവസരത്തിൽ പൗര സമൂഹത്തിനു നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്

സി.റൂബിനി സി.റ്റി.സി

പത്രോസിന്‍റെ പിന്‍ഗാമികൾക്കു നൽകുന്ന സ്നേഹത്തിനു നന്ദി അർപ്പിച്ച പാപ്പാ റോമിലെ സഭയുടെ ഭരണം നിർവഹിക്കുന്നത് ഉപവിയാണെന്നു പരാമർശിച്ച അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസിന്‍റെ വാക്കുകളെ ഓർമ്മിപ്പിച്ചു. സഭാ മുഖത്തെ എപ്പോഴും പ്രകാശിപ്പിക്കുകയും,  ഹൃദയങ്ങളെ നവീകരിക്കുന്ന ക്രിസ്തുവിന്‍റെ പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യേണ്ടത് മാർപ്പാപ്പയുടെയും, മെത്രാന്‍റെയും, എല്ലാ ക്രൈസ്തവരുടെയും കടമയാണെന്ന് സൂചിപ്പിച്ച പാപ്പാ വിശ്വാസം പകർന്നു കൊടുക്കാത്തവർ തന്‍റെ ഹൃദയത്തിലുണ്ടെന്നും സാഹോദര്യത്തിന്‍റെയും ഐക്യദാർഢ്യത്തിന്‍റെയും ശില്പികളായിത്തീരാൻ  അവർക്കു തന്‍റെ ആത്മീയ സാമീപ്യവും, പ്രോത്സാഹനവും നൽകുന്നുവെന്നും പാപ്പാ വെളിപ്പെടുത്തി.

ലോകത്തിലുള്ള മറ്റു ജനങ്ങളെ പോലെ മക്കളുടെ ക്ഷേമത്തിനും, വിദ്യാഭ്യാസത്തിനും മുൻഗണന നൽകണമെന്നും, ഭാവി തലമുറയ്ക്ക് നാം കൈമാറാൻ പോകുന്ന ഈ ഉപഗ്രഹത്തെ സംരക്ഷിക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു. അവരവരുടെ കഴിവനുസരിച്ച് പരസ്പരം കരുതുകയും, ബഹുമാനിക്കുകയും, താങ്ങുകയും ചെയ്യുന്നതിലൂടെ സന്തോഷത്തിൽ ജീവിക്കുന്ന ഐക്യത്തിന്‍റെ  സമൂഹം, നീതിയുടെ അരൂപിയിൽ ചരിക്കുന്ന സമൂഹം, എന്ന ഈ നഗരത്തിന്‍റെ  മൂല്യങ്ങളെ  സ്വന്തം ജീവിതത്തിൽ സാക്ഷാത്കരിക്കാൻ കഴിയുമെന്ന് ആശംസിക്കുകയും ചെയ്തു. ക്യാമ്പിതൊലിയോ റോമാ നഗരസഭയുടെ ആസ്ഥാനമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 March 2019, 15:33