ജലം എല്ലാവരുടെയുമാണെന്ന് ബോധ്യപ്പെടുത്തുന്ന  ചിത്രം ജലം എല്ലാവരുടെയുമാണെന്ന് ബോധ്യപ്പെടുത്തുന്ന ചിത്രം 

ജലം ഉപയോഗിക്കുന്നതിലും, സംരക്ഷിക്കുന്നതിലും ശ്രദ്ധ പുലര്‍ത്തണം

ലോക ജലദിനത്തില്‍ പാപ്പാ നല്‍കിയ സന്ദേശം

സി.റൂബിനി സി.റ്റി.സി

2030 ലേക്കുള്ള സുസ്ഥിര വികസനത്തിന്‍റെ അജണ്ടയുമായി ചേർന്നു അനുസ്മരിക്കപ്പെടുന്ന ലോക ജലദിനം ഈ വര്‍ഷം "ആരെയും ഒഴിവാക്കരുത്" എന്ന മുദ്രാ വാക്യത്തോടെയാണ് ആഘോഷിക്കപ്പെടുന്നത്. ഈ ദിനമായി ബന്ധപ്പെട്ട് നൽകിയ സന്ദേശത്തില്‍  ജലം, പരിസ്ഥതി സംതുലിതാ സംവിധാനത്തിലും, മനുഷ്യന്‍റെ നിലനിൽപ്പിനും ഏറ്റവും അത്യാവശ്യമായ ഘടകമാണെന്നും അതിനാൽ ജലം ഉപയോഗിക്കുന്നതിലും, സംരക്ഷിക്കുന്നതിലും, നഷ്ടപ്പെടുത്താതിരിക്കുന്നതിലും, മലിനമാക്കാതിരിക്കുന്നതിലും ശ്രദ്ധിക്കേണ്ട ആവശ്യകതയെ  പാപ്പാ ചൂണ്ടി കാണിച്ചു. ജല ദൗർലഭ്യം പല പുതിയ ഇടങ്ങളിലേക്കും വ്യാപിക്കുകയും കൂടുതൽ ജനങ്ങൾ അതുമൂലം കഷ്ട്ടപ്പെടുന്നുവെന്നും അതിനാൽ ആരെയും ഒഴിവാക്കരുതെന്ന ലക്ഷ്യം ഈ അനീതിക്കെതിരെ പ്രവർത്തിക്കാന്‍ നമ്മെ നിർബന്ധിക്കുന്നു. ജലം മനുഷ്യന്‍റെ അടിസ്ഥാന അവകാശമാണെന്നും  മനുഷ്യജീവനും അവന്‍റെ അന്തസ്സും നിലനിര്‍ത്താന്‍  സഹായിക്കുകയും ചെയ്യുന്നതിനാൽ അതിനെ ആദരിക്കണമെന്നും പാപ്പാ അഭിപ്രായപ്പെട്ടു. സംഘടിതമായ ഒരു പ്രവർത്തനമില്ലാതെ ഇതിനൊരു പരിഹാരം കണ്ടെത്താനാവില്ലെന്നും മൂർത്തമായ പ്രവർത്തനങ്ങളാൽ ജല സംവിധാനങ്ങൾ സംരക്ഷിക്കുക മാത്രമല്ല ഭാവിയെ കരുതി നിക്ഷേപങ്ങള്‍ നടത്തുകയും പുതുതലമുറയെ ബോധവത്കരിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയെയും പാപ്പാ ചൂണ്ടി കാണിച്ചു.  ഭാവിയുടെ ശില്പികള്‍ നമ്മളാണെന് ഓർമ്മപ്പെടുത്തിയ പാപ്പാ ഭാവിക്കു വേണ്ടിയുള്ള നിക്ഷേപങ്ങൾ കരുതേണ്ടതാണെന്നും ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 March 2019, 11:27