ഫ്രാന്‍സിസ് പാപ്പാ 'സ്കോളാസ് ഒക്കുറെന്തേസ് 'യോഗത്തില്‍ ഫ്രാന്‍സിസ് പാപ്പാ 'സ്കോളാസ് ഒക്കുറെന്തേസ് 'യോഗത്തില്‍  

ഫ്രാൻസിസ് പാപ്പാ 'സ്കോളാസ് ഒക്കുറെന്തേസ്' സന്ദർശിക്കുന്നു.

ഫ്രാൻസിസ് പാപ്പാ 'സ്കോളാസ് ഒക്കുറെന്തേസ്' സന്ദർശിക്കുന്നു.

സി.റൂബിനി സി.റ്റി.സി

'സ്കോളാസ്  ഒക്കുറെന്തേസ്' പാപ്പാ ഫ്രാൻസിസ് തുടങ്ങിവച്ച സമാഗമ (ENCOUNTER) സംസ്കാരം വളർത്തിയെടുക്കാനുള്ള വിദ്യാഭ്യാസ സംവിധാനമാണ്. മുറിഞ്ഞു പോയ സാങ്കേതീക- വൈകാരിക ബന്ധവും, ബൗദ്ധീക-സഹാനുഭൂതി ബന്ധവും, ജീവിത-വിദ്യാഭ്യാസ ബന്ധവും വീണ്ടെടുത്ത് ആധുനീക വിവര സാങ്കേതിക വിദ്യകളാൽ ഒരു 'ആഗോള പഠനശാല' സൃഷ്ടിച്ച്  കലകളിലൂടെയും കായീകവിനോദങ്ങളിലൂടെയും  സമൂഹത്തെ  ഒരു സമാധാന സമന്വയമായ യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമമാണിത്.

വത്തിക്കാനിലെ സ്കോളാസ്  ഒക്കുറെന്തേസിന്‍റെ  ആസ്ഥാനം സന്ദർശിക്കുന്ന ഫ്രാൻസിസ് പാപ്പാ  മാര്‍ച്ച് 21  വ്യാഴാഴ്ച്ച   വിവര സാങ്കേതീക വിദ്യയുടെ വിദഗ്ധരുമൊത്ത്   ''സമാധാനത്തിനായുള്ള  നടപടികൾ'' എന്ന ഒരു  അന്തർദേശീയ പദ്ധതിക്ക് തുടക്കമിടും. ഒരു വർഷം കൊണ്ട് ലക്ഷക്കണക്കിന് ചെറുപ്പക്കാരെ ധാർമ്മീകമായ  വീക്ഷണത്തോടെ സമാധാനത്തിന്‍റെ പര്യവേക്ഷണം നടത്താൻ പ്രാപ്തരാക്കുക എന്നതാണ് ഇതിന്‍റെ ഉദ്ദേശം. ഇതിനു മുൻപും പല അവസരങ്ങളിലും സംഭവിച്ചിട്ടുള്ളത് പോലെ ഫ്രാൻസിസ് പാപ്പാ അന്ന് വീഡിയോ കോൺഫ്രൻസിലൂടെ ഈ വിദ്യാഭ്യാസ സംവിധാനത്തിന്‍റെ പുതിയ ആസ്ഥാനങ്ങളിലെ യുവാക്കളുമായി സംവാദിക്കും. അതിനുശേഷം കലാ കായീക സാങ്കേതീക പരിപാടികളിൽ ഭാഗഭാക്കായ യുവതീയുവാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്ന് സ്കോളാസ് ഒക്കുറെന്തേസ് വാര്‍ത്താ പ്രസിദ്ധപ്പെടുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 March 2019, 16:05