ഫ്രാന്‍സിസ് പാപ്പാ മുഖം വിരൂപനായ വിന്‍ചേസിയോ റിവായെ സ്നേഹപൂര്‍വ്വം ആശ്ലേഷിക്കുന്നു ഫ്രാന്‍സിസ് പാപ്പാ മുഖം വിരൂപനായ വിന്‍ചേസിയോ റിവായെ സ്നേഹപൂര്‍വ്വം ആശ്ലേഷിക്കുന്നു 

സഭയുടെ നേതൃത്വമേറ്റെടുത്തതിന്‍റെ ആറാം വാര്‍ഷീക നിറവില്‍ പാപ്പാ

വിശ്വാസത്തിന്‍റെയും, നീതിയുടെയും, മനുഷ്യത്വത്തിന്‍റെയും പാതയില്‍ സഭയെ നയിക്കുന്ന ഫ്രാന്‍സിസ് പാപ്പാ ക്രിസ്തു ദര്‍ശനം ഉള്‍ക്കൊണ്ട വ്യക്തിയാണ്

സി.റൂബിനി സി.റ്റി.സി

കത്തോലിക്കാ സഭയുടെ നേതൃത്വം ഏറ്റെടുത്ത് മാർച്ച് പതിമൂന്നാം തിയതി  ആറു വര്‍ഷം പാപ്പാ പൂർത്തികരിക്കുമ്പോൾ പാപ്പായുടെ സേവനരംഗത്തിൽ പാപ്പാ നടത്തിയ വളരെ പ്രധാനപ്പെട്ട അപ്പോസ്തോലിക യാത്രകളും, കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ വത്തിക്കാനിൽ വെച്ച്  കുട്ടികളുടെ സംരക്ഷണത്തിനായി സഭ മേലദ്ധ്യക്ഷൻമാരെ വിളിച്ചു കൂട്ടിയുള്ള സമ്മേളനവും, വരുന്ന ഒക്ടോബര്‍ മാസത്തിൽ നടത്താന്നിരിക്കുന്ന ആമസോൺ പ്രശ്ന പരിഹാരത്തിനായുള്ള പ്രത്യേക സിനഡും പ്രാധാന്യമർഹിക്കുന്നു.

യുണൈറ്റഡ് അറബ് എമിറയ്റ്റ്സിൽ നടത്തിയ അപ്പോസ്തോലിക യാത്രയില്‍ റോമിലെ മെത്രാനായ ഫ്രാൻസിസ് പാപ്പായും  അൽ അസ്ഹറിലെ വലിയ ഇമാമുമായി നടത്തിയ സംയുക്ത പ്രഖ്യാപനം വലിയ സ്വാധീനം  ചെലുത്തുകയും മത സ്വാതന്ത്ര്യത്തിനു പ്രത്യാശയുടെ ഫലങ്ങൾ നൽകുകയും ചെയ്തു. എല്ലാ ക്രിസ്‌തീയ സഭകള്‍ക്കും പൊതുവായ പ്രമേയമയത്തിനു പ്രാധാന്യം നല്‍കുന്ന  അപ്പോസ്തോലിക യാത്രയായിരുക്കും ബൽഗ്ഗാറിയാ, റൊമാനിയ എന്നീ രാജ്യങ്ങളിൽ നടത്താനിരിക്കുന്നത്. പാപ്പാ ആഗ്രഹിച്ചതും എന്നാൽ ഇതുവരെ ക്രമീകരിക്കാത്തതുമായ ജപ്പാനിലേക്കുള്ള യാത്രയില്‍ വർത്തമാനത്തിനും, ഭാവി തലമുറയ്ക്കും  അതീവ നാശത്തിനു കാരണമാകുന്ന അണുവായുധ ഉപയോഗത്തെ കുറിച്ച് പാപ്പാ ഓർമ്മപ്പെടുത്തുന്ന യാത്രയായിരിക്കുമെന്നു പ്രത്യാശിക്കപ്പെടുന്നു.

സഭയിൽ  അജപാലകരുടെ ഭാഗത്തിൽ നിന്നുള്ള ലൈംഗീക ദുരുപയോഗം, ആഭ്യന്തര ഭിന്നതകള്‍,  ഇവ സമൂഹത്തിനു നൽകിയ ഉതപ്പു എന്നിവ സഭ ശ്രേഷ്ഠൻ എന്ന നിലയിൽ പാപ്പാ  അഭിമുഖികരിക്കേണ്ടി വന്നു. ദൈവത്തെയും മനുഷ്യരെയും വേര്‍പെടുത്താന്‍ പരിശ്രമിക്കുന്ന തിന്മയുടെ ശക്തിയില്‍ നിന്നും സഭയെ സംരക്ഷിക്കുന്നതിന് കഴിഞ്ഞ ഒക്ടോബർ മാസം മുഴുവനും പരിശുദ്ധ അമ്മയോടും, വിശുദ്ധ മിഖായേൽ മാലാഖയോടും പ്രാർത്ഥിക്കുവാൻ പാപ്പാ സഭ മക്കളോടു ആഹ്വാനം ചെയ്യുകയും ചെയ്തുവെന്ന് ഫ്രാൻസിസ് പാപ്പായുടെ ആറു വർഷത്തെ സഭ നേതൃത്വ ത്തെ കുറിച്ചു  വത്തിക്കാൻ ന്യൂസ് പത്രാധിപരായ ഡോക്ടർ ആന്ത്രേയാ തോര്‍നിയേല്ലി വിശദീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 March 2019, 10:13