തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ സ്കോളാസ് ഒക്കുറെന്തേസിന്‍റെ ആസ്ഥാനത്തില്‍... ഫ്രാന്‍സിസ് പാപ്പാ സ്കോളാസ് ഒക്കുറെന്തേസിന്‍റെ ആസ്ഥാനത്തില്‍...  (Vatican Media)

നേതൃത്വപാടവത്തെ യുവജനങ്ങൾ തിരിച്ചറിയണം

മാർച്ച് 21 ആം തിയതി, മാർപ്പാപ്പാ റോമിലെ സാൻ കലിസ്റ്റോ മന്ദിരത്തിൽ സ്ഥിതിചെയ്യുന്ന സ്കോളാസ് ഒക്കുറെന്തേസിന്‍റെ ആസ്ഥാനം സന്ദർശിച്ചവസരത്തിൽ അവിടെ നടന്ന കൂടിക്കാഴ്ചയെ കുറിച്ചും, സ്കോളാസ് ഒക്കുറെന്തേസിനെ കുറിച്ചുമുള്ള പാപ്പായുടെ വികാരമെന്തെന്നുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് പാപ്പാ ഇങ്ങനെ സൂചിപ്പിച്ചത്.

സി.റൂബിനി സി.റ്റി.സി

യുവജനങ്ങളുടെ കഴിവുകളും, ക്രിയാത്മകതകളും നമ്മുടെ ഭാവനകൾക്ക് അതീതമാണെന്നും എന്നാൽ അവരെ നയിക്കാൻ പോന്ന നേതാക്കളുടെ അഭാവമുണ്ടെന്നും ചൂണ്ടികാണിച്ചു. അവരെ നയിക്കുവന്നവരെ അന്വേഷിച്ചു യുവജനങ്ങൾ പുറത്തു നടക്കുന്നുവെന്നും എന്നാൽ അവരുടെ ഉള്ളിൽ തന്നെ നല്ല നേതാക്കളുണ്ടെന്നു അവർ അറിയുന്നില്ലെന്നും പാപ്പാ വ്യക്തമാക്കി. യുവജനങ്ങൾ ഭാവിയല്ല വർത്തമാനമാണെന്നു പറഞ്ഞ പാപ്പാ യുവജനങ്ങൾ അവരെത്തന്നെ പ്രകടിപ്പിക്കേണ്ടത് വർത്തമാന കാലത്തിലാണെന്നും ചൂണ്ടിക്കാണിച്ചു. ശരിയായ അസ്ഥിവാരം ഇല്ലാതെ എന്തിനെയെങ്കിലും പ്രതിഷേധിക്കുവാൻ  ഇറങ്ങിയാൽ ജീവൻ നൽകാനാവില്ലെന്ന് വ്യക്തമാക്കിയ പാപ്പാ തെറ്റുകൾ സംഭവിക്കുമെന്നും എന്നാല്‍ ഉന്മേഷത്തോടെ മുന്നോട്ടു പോകണമെന്നും ദൈവത്തിന്‍റെ വർത്തമാനമാണ് യുവജനങ്ങൾ എന്നും ഓർമ്മിപ്പിച്ചു. 'സ്കോളാസ് ഒക്കുറെന്തേസ്' പാപ്പാ ഫ്രാൻസിസ് തുടങ്ങിവച്ച സമാഗമത്തിന്‍റെ (CULTURE OF ENCOUNTER) സംസ്കാരം വളർത്തിയെടുക്കാനുള്ള വിദ്യാഭ്യാസ സംവിധാനമാണ്. 

23 March 2019, 10:36