തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ ... ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ ... 

വൈദീക വിദ്യാർത്ഥികളുടെ രക്തസാക്ഷിത്വത്തെ പാപ്പാ അനുസ്മരിച്ചു

ത്രികാല പ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ നല്‍കിയ അനുസ്മരണവും ആശംസകളും

സി.റൂബിനി സി.റ്റി.സി

മാർച്ച് ഒമ്പതാം തിയതി സ്‌പെയിനിലെ ഓവിയേദോ എന്ന സ്ഥലത്തിൽ  മതപീഡനത്തിൽ ആ‍ഞ്ചലോ ക്വാർത്താസ് സെമിനാരിയിലെ എട്ടു വൈദീക വിദ്യാർത്ഥികൾ രക്തസാക്ഷിത്വം വരിച്ചതിനെ ഓർമിപ്പിച്ച പാപ്പാ കുരിശിന്‍റെ പാതയിലൂടെ ക്രിസ്തുവിനെ അനുഗമിക്കുകയും   അവർ ദൈവത്തെയും, പൗരോഹിത്യത്തെയും  അത്യധികം സ്നേഹിക്കുകയും ചെയ്തിരുന്നുവെന്നും  വെളിപ്പെടുത്തി. അവരുടെ ധീരോചിതമായ സാക്ഷ്യം എല്ലാ വൈദീകാർത്ഥികളെയും,  മെത്രാന്മാരെയും വിശുദ്ധിയിലും, ഔദാര്യത്തിലും നിലനില്‍ക്കാനും, ദൈവത്തെയും, ദൈവ ജനത്തെയും വിശ്വസ്ഥതയോടെ സേവിക്കുവാനും  സഹായിക്കുമെന്നും പ്രത്യാശിച്ചു. ത്രികാല പ്രാർത്ഥനയിൽ പങ്കെടുക്കാൻ വന്ന എല്ലാ കുടുംബങ്ങൾക്കും, ഇടവക സംഘങ്ങൾക്കും, ഇറ്റലിയിലും മറ്റു രാജ്യങ്ങളിൽ നിന്നും വന്ന എല്ലാ തീർത്ഥാടകര്‍ക്കും പാപ്പാ തന്‍റെ ആശംസ നൽകി. സ്‌പെയിനിലെ കാസ്ട്രോ യുർഡിയ്ൽസ്‌ എന്ന സ്ഥലത്തു നിന്നും വന്ന വിദ്യാർത്ഥികളെയും  വാർസാവ്വില്‍ നിന്നെത്തിയവര്‍ക്കും സ്വിറ്റസര്‍ലാന്‍റില്‍ നിന്നുമെത്തിയ കുഞ്ഞു ഗായകർക്കും, വേറൊണായിൽ നിന്നെത്തിയ യുവജനങ്ങൾക്കും, ജനോവയിലെ എമിലിയാന്‍ സ്കൂൾ വിദ്യാർത്ഥികൾക്കും അവിടെ സന്നിഹിതാരായ എല്ലാവര്‍ക്കും പാപ്പാ തന്‍റെ ആശംസകള്‍ നൽകി.

നാമാരംഭിച്ചിരിക്കുന്ന തപസ്സുകാല യാത്ര ഫലം നല്‍കുന്നതായിരിക്കട്ടെ എന്നാശംസിച്ച പാപ്പാ  തനിക്കു വേണ്ടിയും റോമൻ കുരിയയിലുള്ള  സഹകാരികള്‍ക്കു വേണ്ടിയും ഞായറാഴ്ച്ച വൈകുന്നേരം ആരംഭിക്കുന്ന ആത്മീയ ധ്യാനത്തിനായും പ്രാർത്ഥിക്കണമെന്നും ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് പുഞ്ചിരി തൂകി, കരങ്ങളുയര്‍ത്തി എല്ലാവരെയും അഭിവാദനം ചെയ്തതിന് ശേഷം ജാലകത്തില്‍ നിന്നും പാപ്പാ പിന്‍വാങ്ങി.

11 March 2019, 16:35