തിരയുക

ദക്ഷിണസുഡാന്‍റെ പ്രസിഡന്‍റ് സാല്‍വ കീര്‍ മയാര്‍ദിത്ത് (SALVA KIIR MAYARDIT) ഫ്രാന്‍സീസ് പാപ്പായോടൊപ്പം, വത്തിക്കാനില്‍,16/03/2019 ദക്ഷിണസുഡാന്‍റെ പ്രസിഡന്‍റ് സാല്‍വ കീര്‍ മയാര്‍ദിത്ത് (SALVA KIIR MAYARDIT) ഫ്രാന്‍സീസ് പാപ്പായോടൊപ്പം, വത്തിക്കാനില്‍,16/03/2019 

ദക്ഷിണ സുഡാന്‍ സന്ദര്‍ശിക്കാന്‍ പാപ്പാ അഭിലഷിക്കുന്നു

ഫ്രാന്‍സീസ് പാപ്പാ, ദക്ഷിണസുഡാന്‍റെ പ്രസിഡന്‍റ് സാല്‍വ കീര്‍ മയാര്‍ദിത്തിനെ വത്തിക്കാനില്‍ സ്വീകരിച്ചു. തന്‍റെ അന്നാടു സന്ദര്‍ശനത്തിനുള്ള സാധ്യതകള്‍ പഠിക്കണമെന്ന് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മദ്ധ്യ കിഴക്കെ ആഫ്രിക്കന്‍ നാടായ ദക്ഷിണസുഡാന്‍റെ പ്രസിഡന്‍റ് സാല്‍വ കീര്‍ മയാര്‍ദിത്തിന് (SALVA KIIR MAYARDIT) മാര്‍പ്പാപ്പാ വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ചു.

ശനിയാഴ്ച (16/03/2019) രാവിലെ ആയിരുന്നു ഫ്രാന്‍സീസ് പാപ്പായും പ്രസിഡന്‍റ്   മയാര്‍ദിത്തുമായുള്ള കൂടിക്കാഴ്ച.

പരിശുദ്ധസിംഹാസനവും ദക്ഷിണസുഡാനുമായുള്ള നല്ല ബന്ധങ്ങള്‍, അന്നാടിന്‍റെ വിദ്യഭ്യാസ-ആതുരസേവന മഖലകളിലും അനുരഞ്ജന-രാഷ്ട്രപുനര്‍നിര്‍മ്മിതി പ്രക്രിയകളിലും പ്രാദേശിക കത്തോലിക്കാസഭയേകുന്ന സംഭാവനകള്‍, സംഘര്‍ഷങ്ങള്‍ക്കറുതിവരുത്തുന്നതിനും പ്രവാശികളുടെ തിരിച്ചുവരവിനും വേണ്ടി ഭിന്ന രാഷ്ട്രീയ കക്ഷികള്‍ തമ്മിലുണ്ടാക്കിയിട്ടുള്ള ധാരണ എന്നിവ ഈ കൂടിക്കാഴ്ചാവേളയില്‍ ചര്‍ച്ചാവിഷയങ്ങളായി.

ദക്ഷിണസുഡാനിലെ ജനങ്ങളോടുള്ള സാമീപ്യത്തിന്‍റെയും സമാധാനപ്രക്രിയയ്ക്കുള്ള പ്രചോദനത്തിന്‍റെയും അടയാളമെന്നോണം തനിക്കു അന്നാടു സന്ദര്‍ശിക്കാന്‍ കഴിയുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന തന്‍റെ അഭിലാഷം പാപ്പാ ഈ കൂടിക്കാഴ്ചാവേളയില്‍ വെളിപ്പെടുത്തി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 March 2019, 12:49