ഫ്രാന്‍സീസ് പാപ്പാ 25/03/2019 ഫ്രാന്‍സീസ് പാപ്പാ 25/03/2019 

സമാധനസരണിയില്‍ ചരിക്കാന്‍ കഴിയുന്നതിനുള്ള പ്രാര്‍ത്ഥന

പാപ്പായുടെ ട്വീറ്റുകള്‍!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സമാധാനത്തിന്‍റെ സരണിയില്‍ സഞ്ചരിക്കാന്‍ യുവതയ്ക്ക് പരിശുദ്ധ കന്യകാമറിയത്തിന്‍റെ സഹായം ലഭിക്കുന്നതിനായി പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

മംഗളാവാര്‍ത്താത്തിരുന്നാള്‍ ദിനത്തില്‍, അതായത്, തിങ്കളാഴ്ച (25/03/2019) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രാര്‍ത്ഥനയുള്ളത്.

“ഉള്‍ക്കൊള്ളല്‍, പൊറുക്കല്‍, അപരനോടുള്ള ആദരവ്,  ആത്മദാനമാകുന്ന സ്നേഹം എന്നിവയില്‍ അധിഷ്ഠിതമായ സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സരണിയില്‍ ചരിക്കുന്നതിന് സകലരേയും, വിശിഷ്യ, യുവജനത്തെ പരിശുദ്ധ കന്യക സഹായിക്കട്ടെ” എന്നാണ് പാപ്പാ ട്വിറ്റില്‍ കുറിച്ചത്. 

പാപ്പായുടെ ഞായറാഴ്ചത്തെ (24/03/2019) ട്വിറ്റര്‍ സന്ദേശം

പ്രേഷിതരുടെ നിണസാക്ഷിത്വം ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തിന് സാക്ഷ്യമേകാന്‍ നമുക്കു പ്രചോദനമാണെന്ന് മാര്‍പ്പാപ്പാ.

രക്തസാക്ഷികളായ പ്രേഷിതരെ അനുസ്മരിച്ച ഈ ഞയാറാഴ്ച (24/03/2019) കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

പാപ്പാ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്: “ഇന്നു നമ്മള്‍ പ്രേഷിതരായ രക്തസാക്ഷികളെ ഓര്‍ക്കുന്നു, കുരിശിലേറി, തന്‍റെ സ്നേഹത്താല്‍ വിദ്വേഷത്തെയും അക്രമത്തെയും ജയിച്ചവനിലുള്ള നമ്മുടെ വിശ്വാസത്തിനും പ്രത്യാശയ്ക്കും ധീരതയോടെ സാക്ഷ്യമേകുന്നതിനുള്ള പ്രചോദനമാണ് അത്”. 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 March 2019, 10:09