അമേരിക്കൻ യഹൂദ സമിതി പ്രതിനിധിയുമായി പാപ്പാ അമേരിക്കൻ യഹൂദ സമിതി പ്രതിനിധിയുമായി പാപ്പാ 

ഗൃഹോചിതമായ ഒരു പരിസ്ഥിതിയെ സൃഷ്ടിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു.

അമേരിക്കൻ യഹൂദ സമിതി പ്രതിനിധികളുമായി ഫ്രാൻസിസ് പാപ്പാ കൂടി കാഴ്ച്ച നടത്തിയവസരത്തില്‍ നല്‍കിയ സന്ദേശം

സി.റൂബിനി സി.റ്റി.സി

മാർച്ച് എട്ടാം തിയതി, വെള്ളിയാഴ്ച വത്തിക്കാനിൽ വച്ചാണ് യഹൂദ സമിതി   പ്രതിനിധികളുമായി ഫ്രാൻസിസ് പാപ്പാ കൂടി  കാഴ്ച്ച നടത്തി. കത്തോലിക്കാ സഭയും യഹൂദമതവും തമ്മിൽ ആദിമുതൽ നടന്നു വരുന്ന ഔദ്യോഗികമായ എല്ലാ സംവാദങ്ങളിലും പത്രോസിന്‍റെ പിന്‍ഗാമികളുമായി  അടുത്ത  ബന്ധം പുലർത്തുന്നതിനെ ഓർമ്മപ്പെടുത്തിയ  പാപ്പാ സഹോദര ബന്ധം  പരിപോഷിപ്പിക്കുക എന്നത് ഒരു ദാനമാണെന്നും, ദൈവത്തിന്‍റെ വിളിയാണെന്നും വ്യക്തമാക്കി.

ഗൃഹോചിതമായ ഒരു പരിസ്ഥിതിയെ സൃഷ്ടിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ഇതൊരു ചിന്ത മാത്രമല്ല മറിച്ച് നമ്മുടെ ഭാവിയാണ് എന്ന് പറഞ്ഞ പാപ്പാ, സ്ത്രീകളെ ആദരിക്കുന്ന ദിനമായ ഇന്ന് മറ്റാരെയും പ്രതിഷ്ടിക്കാനാവാത്തവിധം സ്ത്രീകൾ നല്കുന്ന സംഭാവനയെ അനുസ്മരിക്കുകയും ചെയ്തു. ലോകത്തെ സുന്ദരമാക്കുകയും, സംരക്ഷിക്കുകയും, ജീവനുളളതാക്കുകയും ചെയ്യുന്നവർ സ്ത്രീകളാണെന്നും, എല്ലാറ്റിനെയും ഉൾകൊള്ളുകയും, ആശ്ലേഷിക്കുകയും, സ്വയം നൽകാനുമുള്ള ധീരത അവർ പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നു വെളിപ്പെടുത്തി.  പുരുഷൻ നിദ്രയിലായിരുന്നപ്പോൾ അവനിൽ നിന്നും സൃഷ്ടിക്കപ്പെട്ട  സ്ത്രീയുടെ ഉത്ഭവം ഹൃദയത്തോടും, സ്വപ്നത്തോടും ചേർന്ന് നിൽക്കുന്നു. അതുകൊണ്ടു അവർക്കു സ്നേഹത്തിന്‍റെ സ്വപ്നം ലോകത്തിൽ കൊണ്ടുവരാൻ സാധിക്കുമെന്നും, സമാധാനം നിറഞ്ഞ ഭാവിയെ സ്വപ്നം കാണാൻ കഴിയുമെങ്കിൽ സ്ത്രീകൾക്ക് ഇടം നല്കാൻ കഴിയുമെന്നും പാപ്പാ വ്യക്തമാക്കി.

യഹൂദ മതത്തോടുളള വിരോധനത്തിനും, വെറുപ്പിനും എതിരായുള്ള പോരാട്ടം, മതസംവാദങ്ങൾ, സമാധാനത്തിനായുള്ള സമർപ്പണം, പരസ്പര ആദരവ്, ജീവന്‍റെയും, പ്രകൃതിയുടെയും സംരക്ഷണം എന്നിവയെ ചൂണ്ടിക്കാണിച്ച പാപ്പാ യഹൂദരും, ക്രൈസ്തവരും തങ്ങളുടെ ആത്മീയ പാരമ്പര്യത്തെ പരസ്പരം പങ്കുവയ്ക്കുമ്പോൾ ഒരുമിച്ചു നന്മ ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കി. യഹൂദരും ക്രൈസ്തവരും തമ്മിലുള്ള സംവാദത്തിൽ ഭാവി തലമുറയുടെ പ്രാധാന്യത്തിനു ഊന്നൽ നൽകണമെന്നും പാപ്പാ നിർദ്ദേശിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 March 2019, 12:59