Tigris ferry tragedy - Pope Francis expressed grief Tigris ferry tragedy - Pope Francis expressed grief 

റ്റൈഗ്രിസ് ദുരന്തത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു

ഇറാക്കിലെ റ്റൈഗ്രിസ് നദിയില്‍ വലിയ കടത്തുബോട്ടു മുങ്ങി 100-ല്‍ അധികം പേര്‍ മരണമടഞ്ഞു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

സാന്ത്വന സന്ദേശം
അപകടത്തില്‍പ്പെട്ടു മരിച്ചവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ച പാപ്പാ ഫ്രാന്‍സിസ്,  കരയുന്ന കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.  ഇറാക്കിലെ ജനങ്ങള്‍ക്കു പൊതുവായി പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവും സമാശ്വാസവും നേര്‍ന്നു. കൂടാതെ തദ്ദേശ ഭരണാധികാരികളെയും രക്ഷാപ്രവര്‍ത്തനത്തിനായി  അടിയന്തിരമായി ഓടിയെത്തിയവരെയും സാന്ത്വനം അറിയിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

മൊസൂള്‍ തീരത്തെ ദുരന്തം
നദി കുറുകെ കടക്കവെ, റ്റൈഗ്രിസ്സിന്‍റെ മൊസൂള്‍ തീരങ്ങളില്‍ വ്യാഴാഴ്ച മാര്‍ച്ച് 21-നാണ് ദുരന്തമുണ്ടായത്. പേര്‍ഷ്യന്‍ പുതുവത്സരമായ നൗറൂബിന്‍റെ ആഘോഷ യാത്രയില്‍ തിങ്ങിനിറഞ്ഞ കടത്തുബോട്ടാണ് ദുരന്തത്തില്‍ പെട്ടത്. തീരത്തോട് അടുത്ത ബോട്ട് വെള്ളപ്പാച്ചിലില്‍ മറിഞ്ഞാണ് അപകടമുണ്ടായത്. മരിച്ചവരില്‍ അധികവും സ്ത്രീകളും കുഞ്ഞുങ്ങളുമാണ്.

മാര്‍ച്ച്, 22-Ɔο തിയതി വെള്ളിയാഴ്ച വത്തിക്കാന്‍ സെക്രട്ടേറിയേറ്റു വഴിയാണ് ഇറാക്കിലേയ്ക്കു പാപ്പാ സാന്ത്വനസന്ദേശം അയച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 March 2019, 17:02