യുവജന വിനോദ സഞ്ചാര കേന്ദ്ര ഭാരവാഹികളോടും അംഗങ്ങളോടുമൊത്തുള്ള കൂടി കാഴ്ചയില്‍... യുവജന വിനോദ സഞ്ചാര കേന്ദ്ര ഭാരവാഹികളോടും അംഗങ്ങളോടുമൊത്തുള്ള കൂടി കാഴ്ചയില്‍...  

സമഗ്രമായ ദര്‍ശനം ലോകത്തിലേക്ക് മിഴി തുറക്കാന്‍ സഹായിക്കുന്നു

യുവജന വിനോദ സഞ്ചാര കേന്ദ്ര (YOUTH TOURIST CENTRE) ഭാരവാഹികളോടും അംഗങ്ങളോടുമൊത്തുള്ള കൂടി കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പരാമർശിച്ചത്.

സി.റൂബിനി സി.റ്റി.സി

മാർച്ച് ഇരുപത്തിരണ്ടാം തിയതി വത്തിക്കാനിൽ വച്ചാണ് ഫ്രാൻസിസ് പാപ്പയുമായി  അവര്‍ കൂടിക്കാഴ്ച നടത്തിയത്.  മാർച്ച് ഇരുപത്തിരണ്ടാം തിയതി വത്തിക്കാനിൽ വച്ചാണ് ഫ്രാൻസിസ് പാപ്പയുമായി  അവര്‍ കൂടിക്കാഴ്ച നടത്തിയത്. യുവജന വിനോദസഞ്ചാര കേന്ദ്രത്തിന്‍റെ എഴുപതാം വാര്‍ഷീകാഘോഷത്തെ സ്മരിച്ച പാപ്പാ, എഴുപതു വര്‍ഷങ്ങള്‍ക്കു മുൻപ് കാർലോ കറേറ്റോ എന്ന വൈദീകന്‍ കാത്തൊലിക്ക്  യൂത്ത് ആക്ഷനിലെ ചില യുവജനങ്ങളുമായി ജെനോവയിലേക്കു ട്രെയിനിൽ യാത്രയിലായിരിക്കുമ്പോൾ രൂപപ്പെട്ട ആശയമാണ് യുവജന വിനോദസഞ്ചാര കേന്ദ്രമായി രൂപപ്പെടുകയും എഴുപതാം വർഷ നിറവിലായിരിക്കുകയും ചെയ്യുന്നതുമെന്ന് ഓർമ്മിപ്പിച്ച പാപ്പാ ഫാ. കാർലോയുടെ നേതൃത്വത്തിൽ അനേകം വിനോദങ്ങളും, സാംസ്കാരിക പ്രവർത്തനങ്ങളും, വ്യക്തിയുടെ സമഗ്രമായ ദര്‍ശനങ്ങളിലൂടെയും പങ്കാളിത്വത്തിലൂടെയും പ്രചോദനമുൾക്കൊണ്ടു രൂപപ്പെട്ട സാമൂഹിക ബന്ധങ്ങളും വഴി പരിസ്ഥിതിയെ ജീവനുള്ളതാക്കാനും, രൂപാന്തരപ്പെടുത്താനും ഈ കേന്ദ്രത്തിനു കഴിയുന്നുവെന്ന് ചൂണ്ടികാണിച്ചു.

വ്യക്തിയുടെ സമഗ്ര വീക്ഷണം എന്നത് സിദ്ധാന്തമല്ലെന്നും, മറിച്ച് ജീവിപ്പിക്കുകയും പ്രവർത്തന നിരതരാക്കുകയും ചെയ്യുന്ന മാർഗ്ഗമാണെന്നും പാപ്പാ വ്യക്തമാക്കി. ഈ ദര്‍ശനമുള്ള വ്യക്തികൾ ലോകത്തിലേക്ക് തങ്ങളുടെ മിഴികൾ തുറക്കുന്നവരും, മറ്റുവരുടെ കൈകളോട് തങ്ങളുടെ കൈകൾ ചേർത്ത് പിടിക്കുന്നവരും, മറ്റുള്ള സഹോദരങ്ങളുടെ ബലഹീനതയിൽ അവരുടെ നേരെ തങ്ങളുടെ ഹൃദയങ്ങളെ മൃദുലമാക്കുന്നവരുമായിരിക്കുമെന്നു പാപ്പാ വെളിപ്പെടുത്തി. സാവധാന വിനോദയാത്ര എന്ന് വിശേഷിപ്പിച്ചതിനെ ഓർമ്മിപ്പിച്ച പാപ്പാ സംസ്കാരത്തെയും, വിദ്യാഭ്യാസത്തെയും പരിസ്ഥിതിയെ ജീവിപ്പിക്കുന്നതിനെയും അടിസ്ഥാനമാക്കി അനുദിന ജീവിതത്തിലെ ഓരോ നിമിഷത്തെയും അനുഭവവേദ്യമാക്കുന്നുവെന്നു ചൂണ്ടികാണിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 March 2019, 10:59