തിരയുക

Vatican News
പ്രാര്‍ത്ഥനയുടെ ദേവാലയം പ്രാര്‍ത്ഥനയുടെ ദേവാലയം 

ദൈവത്തെ നിരന്തരമായി കണ്ടു മുട്ടുന്ന ഇടമാണ് ദേവാലയം

ലെബനോനില്‍ സൈനീക സേനകളുടെ ചുമതല വഹിക്കുന്ന മെത്രാൻ മോൺ. മർച്ചാനോ സാന്തോയ്ക്ക് പാപ്പാ അയച്ച സന്ദേശം

സി.റൂബിനി സി.റ്റി.സി

ലെബനോനിലെ ഷാമാ മിലിറ്ററി ബേസിൽ, കാർമ്മലിന്‍റെ  അലങ്കാരമായ മറിയത്തിന്‍റെയും, വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍റെയും നാമത്തിലുള്ള   ദേവാലയത്തിന്‍റെ സമർപ്പണ അവസരത്തിൽ, സൈനീക സേനകളുടെ ചുമതല വഹിക്കുന്ന മെത്രാൻ മോൺ. മർച്ചാനോ സാന്തോയ്ക്ക് അയച്ച സന്ദേശത്തില്‍ പ്രാർത്ഥനയുടെ ഐക്യത്തിൽ  ദൈവത്തെ നിരന്തരമായി കണ്ടു മുട്ടുന്നതിനും, അനുദിന ജീവിതത്തെ പരിശോധിക്കുന്നതിനും, സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സാക്ഷികളായിത്തീരാന്‍  ആരാധനയ്ക്കായുള്ള ഈ ദേവാലയം സഹായിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു. മാർച്ച് 18 നാണ് മോൺ. മർച്ചാനോ സാന്തോ ദേവാലയ സമർപ്പണം  നടത്തിയത്.  മാർച്ച് 3  നു  ആശിര്‍വദിക്കപ്പെട്ട വിശുദ്ധ ജോണ്‍  ഇരുപത്തിമൂന്നാമന്‍റെ  രൂപം ദേവാലയത്തിൽ   വണക്കത്തിനായി  പ്രതിഷ്ഠിക്കും.

19 March 2019, 15:53