തിരയുക

Vatican News
Pope extinguished the lantern of Hiroshima to join the move for a nuclear-free world Pope extinguished the lantern of Hiroshima to join the move for a nuclear-free world  (ANSA)

ആണവ വിമുക്ത ലോകത്തിനുള്ള യത്നത്തില്‍ പാപ്പാ ഫ്രാന്‍സിസും

ആണവവിമുക്ത ലോകത്തിനായുള്ള ശ്രമത്തില്‍ പങ്കുചേര്‍ന്ന് ഹിരോഷിമയിലെ സ്മാരകവേദിയില്‍നിന്നും കൊളുത്തിയ ദീപം പാപ്പാ പ്രതീകാത്മകമായി ഊതിയണച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

“ഭൂമിക്കായുള്ള സമാധാന സഞ്ചാരികള്‍”
മാര്‍ച്ച് 20-Ɔο തിയതി ബുധനാഴ്ച, പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലെത്തിയ “ഭൂമിക്കായുള്ള സമാധാന സഞ്ചാരികളുടെ സംഘടന”യുടെ പ്രതിനിധികളെ  (The Caravan of the Earth) അഭിവാദ്യംചെയ്യുകയും ആണവ വിമുക്തമായ ലോകത്തിനായുള്ള അവരുടെ പരിശ്രമത്തിന് പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്തത്.

ഹിരോഷിമ സ്മാരകവേദിയിലെ ഭദ്രദീപം
സമാധാന സഞ്ചാരികള്‍ തങ്ങള്‍ക്കൊപ്പം കൊണ്ടുവന്ന, ജപ്പാനിലെ ഹിരോഷിമ അണുബോംബു വിതച്ച മഹാദുരന്തത്തിന്‍റെ സ്ഫോടന സ്മാരക വേദിയിലെ സമാധാനത്തിന്‍റെ കെടാവിളക്കില്‍നിന്നും കൊളുത്തിയെടുത്ത ദീപം അണച്ചുകൊണ്ടാണ്, ലോകത്തിന് ആണവ വിമുക്തമായ ഒരു ഭാവിയുണ്ടാകട്ടെയെന്ന് പാപ്പാ ഫ്രാന്‍സിസ് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തത്.  

ലോകത്തെ ആണവ വിമുക്തമാക്കി ഹിരോഷിമ ദീപം കെടുത്താം
1945 ആഗസ്റ്റ് 6-ന് ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിക്കപ്പെട്ട അണുബോംബിന്‍റെ സ്മാരകവേദിയിലെ കെടാവിളക്ക് അണയ്ക്കുന്നത് ആണവയുദ്ധങ്ങളും ആണവായുധങ്ങളും ഭൂമുഖത്തുനിന്നും ഇല്ലാതായി ലോകം സമ്പൂര്‍ണ്ണമായും ആണവ വിമുക്തമാകുമ്പോള്‍ മാത്രമാണ്.
ആണവ നശീകരണശേഷിയുടെ ഇല്ലായ്മചെയ്യലിനുള്ള പ്രചോദനമാണ് “സമാധാന സഞ്ചാരികളുടെ സംഘടന”യ്ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ പ്രതീകാത്മകമായി ഹിരോഷിമ കെടാവിളക്ക് അണച്ചുകൊണ്ടു നിര്‍വ്വഹിച്ചത്. 

21 March 2019, 09:31