സ്നേഹത്തിന്‍റെ അടയാളമായിത്തീര്‍ന്ന വിശുദ്ധ കുരിശ് സ്നേഹത്തിന്‍റെ അടയാളമായിത്തീര്‍ന്ന വിശുദ്ധ കുരിശ് 

സത്യം , ദൈവത്തിന്‍റെ നിസ്സീമ സ്നേഹമാണെന്ന് പാപ്പാ

പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സത്യമെന്നത് ദൈവത്തിന്‍റെ പിതൃഭാവത്തിന്‍റെ ആവിഷ്ക്കാരമാണെന്ന് മാര്‍പ്പാപ്പാ.

വെള്ളിയാഴ്ച (08/02/19) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്: “സത്യമെന്നത് ദൈവത്തിന്‍റെയും അവിടത്തെ പിതൃവദനത്തിന്‍റെയും വിസ്മയകരമായ ആവിഷ്ക്കാരമാണ്. അത് അവിടത്തെ നിസ്സീമ സ്നേഹമാണ്”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 February 2019, 12:50