തിരയുക

വെളിച്ചം പരത്തേണ്ട ജീവിതം വെളിച്ചം പരത്തേണ്ട ജീവിതം  

ജീവിതമെന്ന കലാരൂപം തീ്ര്‍ക്കാന്‍ വിളിക്കപ്പെട്ടവര്‍!

പാപ്പായുടെ ട്വീറ്റ് .......

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നമ്മുടെതന്നെ ജീവിതമെന്ന കലാരൂപം തീര്‍ക്കാന്‍ യേശു നമ്മോട് ആവശ്യപ്പെടുന്നുവെന്ന് മാര്‍പ്പാപ്പാ.

ശനിയാഴ്ച (16/02/19) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്. 

“നമുക്കെല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഒരേയൊരു കലാസൃഷ്ടി നടത്താന്‍ യേശു നമ്മോട് ആവശ്യപ്പെടുന്നു, അത് നമ്മുടെ ജീവിതമാണ്” എന്നാണ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 February 2019, 12:55