തിരയുക

Vatican News
മനുഷ്യക്കടത്തിനെതിരെ മനുഷ്യക്കടത്തിനെതിരെ 

മാനവാന്തസ്സിന്‍റെ ധ്വംസനം !

മനുഷ്യക്കടത്തിനെതിരെ പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മനുഷ്യക്കടത്ത് മാനവഔന്നത്യത്തിന്‍റെ ഘോരലംഘനമാണെന്ന് പാപ്പാ. 

മനുഷ്യക്കടത്തിനെതിരായ ദിനം ആചരിക്കപ്പെട്ട വെള്ളിയാഴ്ച (08/02/19) ടുഗെദര്‍ എഗെയിന്‍സ്റ്റ് ഹ്യൂമന്‍ ട്രാഫിക്കിംഗ്@എം_ആര്‍ സെക്ഷന്‍ (#TogetherAgainstHumanTrafficking @M_RSection )എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

“മനുഷ്യക്കടത്ത് മാനവാന്തസ്സിന്‍റെ ഭീകര ധ്വംസനമാണ്. ലജ്ജാകരമായ ഈ വിപത്ത് നമുക്കു കാണുകയും അതിനെതിരെ പോരാടാന്‍ പരിശ്രമിക്കുകയും ചെയ്യാം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

 

08 February 2019, 13:24