തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ  പ്രാര്‍ത്ഥനാനിമഗ്നനായി- കുട്ടികളുടെ സംരക്ഷണത്തെ അധികരിച്ച് വത്തിക്കാനില്‍ നടക്കുന്ന ചതുര്‍ദിന സമ്മേളനത്തില്‍ 21-24/02/2019 ഫ്രാന്‍സീസ് പാപ്പാ പ്രാര്‍ത്ഥനാനിമഗ്നനായി- കുട്ടികളുടെ സംരക്ഷണത്തെ അധികരിച്ച് വത്തിക്കാനില്‍ നടക്കുന്ന ചതുര്‍ദിന സമ്മേളനത്തില്‍ 21-24/02/2019  (ANSA)

സ്വന്തം തെറ്റ് മനസ്സിലാക്കുന്നതിന് കൃപയ്ക്കായി പ്രാര്‍ത്ഥിക്കുക!

പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സ്വയം രക്ഷിക്കാനും കീര്‍ത്തിനേടാനുമുള്ള പ്രലോഭനത്തില്‍ നിന്നു നമ്മെ വിമോചിപ്പിക്കാന്‍ പാപ്പാ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുന്നു. 

“ കിശോര സംരക്ഷണം സഭയില്‍” എന്ന വിഷയത്തെ അധികരിച്ച് വത്തിക്കാനില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന, കത്തോലിക്കാമെത്രാന്‍ സംഘങ്ങളുടെ തലവന്മാരുടെ സമ്മേളനവുമായി ബന്ധപ്പെടുത്തി വെള്ളിയാഴ്ച (22/02/19) പിബിസി2019 (#PBC2019)എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രാര്‍ത്ഥനയുള്ളത്.

“കര്‍ത്താവേ, ഞങ്ങളെത്തന്നെയും ഞങ്ങളുടെ കീര്‍ത്തിയെയും കാത്തുസൂക്ഷിക്കാനുള്ള പ്രലോഭനത്തില്‍ നിന്ന് ഞങ്ങളെ വിമുക്തരാക്കണമേ; തെറ്റ് അംഗീകരിക്കാനും അഖില ദൈവജനത്തോടുള്ള കൂട്ടായ്മയില്‍, എളിയതും സമൂര്‍ത്തവുമായ ഉത്തരം തേടാനും ഞങ്ങളെ സഹായിക്കണമേ.#പിബിസി2019” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

22 February 2019, 13:30