തിരയുക

ഫ്രാന്‍സീസ് പാപ്പാ ദൈവികാരാധനയ്ക്കും കൂദാശകളുടെ ശിക്ഷണത്തിനുമായുള്ള സംഘത്തിന്‍റെ പ്രതിനിധികള്‍ക്കൊപ്പം വത്തിക്കാനില്‍ 14-02-2019 ഫ്രാന്‍സീസ് പാപ്പാ ദൈവികാരാധനയ്ക്കും കൂദാശകളുടെ ശിക്ഷണത്തിനുമായുള്ള സംഘത്തിന്‍റെ പ്രതിനിധികള്‍ക്കൊപ്പം വത്തിക്കാനില്‍ 14-02-2019 

ഹൃദയപരിവര്‍ത്തനോന്മുഖം ക്രസ്തീയാരാധന!

ജീവിതം തന്നെ ദൈവത്തിന് പ്രീതികരമായ ആരാധനയായി മാറുന്നതിന് ഹൃദയ പരിവര്‍ത്തനം അനിവാര്യമാണെന്ന് ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആരാധനാക്രമം എന്ന യാഥാര്‍ത്ഥ്യത്തെ നാം വീണ്ടും കണ്ടെത്തുകയും വിധേയത്വത്തോടെ അതിനെ സ്വീകരിക്കുകയും സ്നേഹത്തോടെ പരിപോഷിപ്പിക്കുകയും ചെയ്യണമെന്ന് മാര്‍പ്പാപ്പാ.

ദൈവികാരാധനയ്ക്കും കൂദാശകള്‍കക്കും വേണ്ടിയുള്ള സംഘത്തിന്‍റെ പ്രതിനിധികളെ വ്യാഴാഴ്ച (14/02/19) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

സജീവ നിധിയായ ആരാധനാക്രമത്തെ നമ്മുടെ താല്‍പര്യങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും  ഇന്നിന്‍റെ പ്രവണതകള്‍ക്കുമനുസരിച്ച് തരം താഴ്ത്തരുതെന്ന് പാപ്പാ വ്യക്തമാക്കി.

നമ്മുടെ പ്രാര്‍ത്ഥനാ പാരമ്പര്യത്തിന് നവീകൃത പദപ്രയോഗങ്ങള്‍ ആവശ്യമാണ് എന്നിരിക്കിലും  ആ പാരമ്പര്യത്തിന്‍റെ ക്രിസ്തീയ സമ്പന്നതയ്ക്ക് മങ്ങലേല്പ്പിക്കാതെ ആയിരിക്കണം നവീകരണം നടത്തേണ്ടതെന്ന ആശയം പാപ്പാ വിശദീകരിച്ചു.

ആരാധനാക്രമത്തിന്‍റെ മേന്മകൂട്ടുന്നതിന് ആരാധനാക്രമ ഗ്രന്ഥങ്ങള്‍ പരിഷ്ക്കരിച്ചാല്‍ പോരാ എന്നും അതു മാത്രമാണ് ചെയ്യുന്നതെങ്കില്‍ അത് വഞ്ചനയാകുമെന്നും പാപ്പാ പ്രസ്താവിച്ചു.

ജീവിതം തന്നെ ദൈവത്തിന് പ്രീതികരമായ ആരാധനയായി മാറുന്നതിന് ഹൃദയ പരിവര്‍ത്തനം അനിവാര്യമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

“ജീവിക്കുന്നവരുടെ ദൈവവു”മായുള്ള ജീവന്‍റെ സമാഗമമായ ക്രിസ്തീയ ആഘോഷം ഈ ഹൃദയപരിവര്‍ത്തനോനന്മുഖമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 February 2019, 12:37