തിരയുക

ഫ്രാന്‍സീസ് പാപ്പാ ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ 27/02/2019 ഫ്രാന്‍സീസ് പാപ്പാ ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ 27/02/2019 

"അങ്ങയുടെ നാമം പൂജിതമാകണമേ" എന്നതിന്‍റെ പൊരുള്‍?

“അങ്ങയുടെ നാമം പൂജിതമാകണമേ” എന്ന അപേക്ഷയുടെ വിവക്ഷ, ജീവിതം ദൈവ മഹത്വത്തെ പ്രകീര്‍ത്തിക്കുന്ന ഒരു ഗീതമാക്കി മാറ്റാന്‍ പരിശ്രമിക്കുകയാണ്- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവനാമത്തെ ഉപകരണമാക്കുകയല്ല, മറിച്ച്, പരിശുദ്ധമാക്കുകയാണ് ആ നാമം വിളിച്ചപേക്ഷിക്കുന്നതിന്‍റെ ഏക ലക്ഷ്യമെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

ബുധനാഴ്ച (27/02/2019) വത്തിക്കാനില്‍, വശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ മുഖ്യ പ്രഭാഷണാനന്തരം വിവിധ ഭാഷാക്കാരെ അഭിവാദ്യം ചെയ്യവെ, ഈജിപ്ത്, ഇറാക്ക് എന്നീരാജ്യങ്ങളില്‍ നിന്നുള്‍പ്പടെയുള്ള മദ്ധ്യപൂര്‍വ്വദേശക്കാരായ അറബുഭാഷ സംസാരിക്കുന്നവരെ പ്രത്യേകം സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ബുധനാഴ്ചത്തെ പൊതുദര്‍ശനവേളയില്‍  “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥനയെ അധകരിച്ചുള്ള വിചിന്തനം തുടരുന്ന പാപ്പാ ഈയാഴ്ച പങ്കുവച്ച ചിന്തകള്‍, ഇതിലടങ്ങിയിട്ടുള്ള ഏഴ് പ്രാര്‍ത്ഥനകളില്‍ ആദ്യത്തേതായ “അങ്ങയുടെ നാമം പൂജിതമാകണമേ” എന്നതില്‍ കേന്ദ്രീകൃതമായിരുന്നു.

“അങ്ങയുടെ നാമം പൂജിതമാകണമേ”  എന്നതിനര്‍ത്ഥം, ജീവിതം ദൈവ മഹത്വത്തെ പ്രകീര്‍ത്തിക്കുന്ന ഒരു ഗീതമാക്കി മാറ്റാന്‍ പരിശ്രമിക്കുകയാണെന്നും അത് ദൈവത്തിലുള്ള വിശ്വാസത്തിന്‍റെ സമൂര്‍ത്ത പ്രകടനമാണെമെന്നും പാപ്പാ പറഞ്ഞു.

ദൈവത്തിന്‍റെ പരിശുദ്ധ നാമത്തെ മറ്റുള്ളവര്‍ മഹത്വപ്പെടുത്തുന്നതിനായി വിശുദ്ധിയുടെ പാതയില്‍ ചരിക്കാനുള്ള ശ്രമവുമാണ് “അങ്ങയുടെ നാമം പൂജിതമാകണമെ” എന്ന പ്രാര്‍ത്ഥനയുടെ പൊരുളെന്നും പാപ്പാ വിശദീകരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 February 2019, 09:11