പാപ്പാ പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിക്കുന്നു!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
തനിക്കും ബെനഡിക്ട് പതിനാറാമന്‍ പാപ്പായക്കും വേണ്ടി ഫ്രാന്‍സീസ് പാപ്പാ പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചു.
ബുധനാഴ്ച (20/02/19) പൊതുദര്‍ശന പരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധന ചെയ്ത വേളയിലാണ് പാപ്പാ ഈ അഭ്യര്‍ത്ഥന നടത്തിയത്.
ഈ വരുന്ന വെള്ളിയാഴ്ച (22/02/19) വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെ തിരുന്നാളാണെന്നത് തദ്ദവസരത്തില്‍ അനുസ്മരിച്ച പാപ്പാ, സദാ, സകലയിടങ്ങളിലും സഹോദരങ്ങളെ വിശ്വാസത്തില്‍ സ്ഥിരീകരിക്കാന്‍ കഴിയുന്നതിന് തനിക്കുവേണ്ടിയും തന്റെ സഭാശുശ്രൂഷയ്ക്കുവേണ്ടിയും വിശ്രമജീവിതം നയിക്കുന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പായ്ക്കും വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: