തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍ വിശ്രമജീവിതം നയിക്കുന്ന, ബെനഡിക്ട് പതിനാറാമന്‍ പാപ്പായെ സന്ദര്‍ശിച്ചപ്പോള്‍, 28/06/2018 ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍ വിശ്രമജീവിതം നയിക്കുന്ന, ബെനഡിക്ട് പതിനാറാമന്‍ പാപ്പായെ സന്ദര്‍ശിച്ചപ്പോള്‍, 28/06/2018  (Vatican Media)

പാപ്പാ പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിക്കുന്നു!

ഫെബ്രുവരി ഇരുപത്തിരണ്ടിന് പത്രോസിന്‍റെ സിംഹാസനത്തിന്‍റെ തിരുന്നാള്‍.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

തനിക്കും ബെനഡിക്ട് പതിനാറാമന്‍ പാപ്പായക്കും വേണ്ടി ഫ്രാന്‍സീസ് പാപ്പാ പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചു.

ബുധനാഴ്ച (20/02/19) പൊതുദര്‍ശന പരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധന ചെയ്ത വേളയിലാണ് പാപ്പാ ഈ അഭ്യര്‍ത്ഥന നടത്തിയത്. 

ഈ വരുന്ന വെള്ളിയാഴ്ച (22/02/19) വിശുദ്ധ പത്രോസിന്‍റെ സിംഹാസനത്തിന്‍റെ  തിരുന്നാളാണെന്നത് തദ്ദവസരത്തില്‍ അനുസ്മരിച്ച പാപ്പാ, സദാ, സകലയിടങ്ങളിലും സഹോദരങ്ങളെ വിശ്വാസത്തില്‍ സ്ഥിരീകരിക്കാന്‍ കഴിയുന്നതിന് തനിക്കുവേണ്ടിയും തന്‍റെ സഭാശുശ്രൂഷയ്ക്കുവേണ്ടിയും വിശ്രമജീവിതം നയിക്കുന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പായ്ക്കും വേണ്ടിയും  പ്രാര്‍ത്ഥിക്കണമെന്നു പറഞ്ഞു.

 

20 February 2019, 13:36