തിരയുക

Vatican News
Bahamas - tragedy of Haitian migrants Bahamas - tragedy of Haitian migrants  (ANSA)

ബഹാമാസിലെ അഭയാര്‍ത്ഥി ദുരന്തം : പാപ്പായുടെ അനുശോചനം

ഹായ്ത്തിക്കാരായ അഭയാര്‍ത്ഥികളുടെ ദുരന്തത്തില്‍ പാപ്പാ ഫ്രാന്‍സിസ് ദുഃഖം രേഖപ്പെടുത്തി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

അഭയം തേടി ഇറങ്ങിയവര്‍
ഫെബ്രുവരി 6-Ɔο തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ്, സമാധാനത്തിനും ഭാവി ഭദ്രദയ്ക്കുമായി അഭയംതേടിയുള്ള യാത്രയില്‍ ബഹാമാസിന്‍റെ ഉള്‍ക്കടലില്‍ മുങ്ങിമരിച്ച 28 ഹായ്ത്തിക്കാരായ അഭയാര്‍ത്ഥികളെ ഓര്‍ത്ത് പാപ്പാ ഫ്രാന്‍സിസ് ദുഃഖം രേഖപ്പെടുത്തിയത്.

ഹായ്ത്തിയില്‍നിന്നും ബഹാമാസ് വരെ
കരീബിയന്‍ നാടായ ഹായിത്തിയില്‍നിന്നും പുറപ്പെട്ട അഭയാര്‍ത്ഥികളാണ് ബഹാമാസിന്‍റെ തീരങ്ങളില്‍ ഫെബ്രുവരി 2-ന് മുങ്ങിമരിച്ചത്. 18-പേരെ അമാക്കോ ദ്വീപിന്‍റെ തീരസേന രക്ഷപ്പെടുത്തുകയുണ്ടായി. ഇനിയും പലരെയും കണ്ടെത്താനുണ്ട്.

“നാടകീയമായി അപ്രത്യക്ഷമായവര്‍”
വേദനിക്കുന്ന കുടുംബാംഗങ്ങളെ പ്രാര്‍ത്ഥനയോടെ സാന്ത്വനം അറിയിക്കുന്നതായും, ഹായിത്തിയിലെ ജനങ്ങളെ പൊതുവെ തന്‍റെ ദുഃഖം അറിയിക്കുന്നതായും പാപ്പാ പ്രസ്താവിച്ചു. നാടകീയമായി അപ്രത്യക്ഷമായര്‍ക്കുവേണ്ടിയും മുറിപ്പെട്ടവര്‍ക്കുവേണ്ടിയും ഇനിയും പ്രാര്‍ത്ഥിക്കണമെന്ന് വത്തിക്കാനില്‍ തന്നെ ശ്രവിക്കാനെത്തിയ ആയിരങ്ങളോടും ലോകത്തോടുമായി പാപ്പാ അഭ്യര്‍ത്ഥിച്ചു.

അഭയാര്‍ത്ഥികള്‍ക്കുള്ള വത്തിക്കാന്‍ വകുപ്പ്
അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും ആവശ്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ വകുപ്പിന്‍റെ ഉത്തരവാദിത്ത്വം വഹിക്കുന്നത് പാപ്പാ ഫ്രാന്‍സിസാണ്.

07 February 2019, 08:48