Protection of minors Conference - Opening address Protection of minors Conference - Opening address 

നവീകരണത്തിനായി പ്രാര്‍ത്ഥിക്കƆο പരിഹാരമാര്‍ഗ്ഗങ്ങള്‍ ആരായാം

കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച സമ്മേളനത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ആമുഖപ്രഭാഷണം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഫെബ്രുവരി 21-Ɔο തിയതി, വ്യാഴാഴ്ച വത്തിക്കാനിലെ സിനഡുഹാളില്‍ ആരംഭിച്ച കുട്ടുകളുടെ സംരക്ഷണം സംബന്ധിച്ച മെത്രാന്മാരുടെയും സുപ്പീരിയര്‍ ജനറല്‍മാരുടെയും രാജ്യാന്തര സമ്മേളനത്തില്‍ പ്രാരംഭപ്രാര്‍ത്ഥനയെ തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് ആമുഖപ്രഭാഷണം നടത്തി.

ദൈവത്തില്‍ ആശ്രയിച്ചു മുന്നേറാം
സഭാശുശ്രൂഷകരില്‍നിന്നും കുട്ടികള്‍ക്കുണ്ടായിട്ടുള്ള പീഡനം സംബന്ധിച്ച ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്ന സഭാപിതാക്കന്മാരോടു ആദ്യമായി അഭ്യര്‍ത്ഥിക്കുന്നത് ഈ വിപത്തില്‍നിന്നും സഭയെ മോചിപ്പിക്കാന്‍ പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹങ്ങള്‍ പ്രാര്‍ത്ഥിക്കാം, എന്നായിരുന്നു. നീതിക്കായി കരയുന്ന കുട്ടികളെ കേള്‍ക്കാന്‍ തക്കവിധം പരിശുദ്ധാത്മാവിനോട് ഉത്തരവാദിത്ത്വപ്പെട്ടവര്‍ തുറവുള്ളവരുമായിക്കണം.

പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താം
സഭയെയും ലോകത്തെയും ഒരുപോലെ കാര്‍ന്നുതിന്നുന്ന ഈ തിന്മയെ ഇല്ലാതാക്കാന്‍ തുറവോടും കൂട്ടായ്മയോടുംകൂടെ സംവദിക്കാനും, ആത്മാര്‍ത്ഥമായും ഗഹനമായും പ്രശ്നപരിഹാര മാര്‍ഗ്ഗങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാനും പരിശ്രമിക്കണം. ദൈവജനം സഭയില്‍നിന്നു പ്രതീക്ഷിക്കുന്നത് കേവലം ഈ തിന്മയുടെ അപലപിക്കല്‍ മാത്രമല്ല, യഥാര്‍ത്ഥവും ഫലവത്തുമായ പരിഹാരമാര്‍ഗ്ഗങ്ങളാണ്. അതിനാല്‍ സമ്മേളനത്തിന്‍റെ പ്രവര്‍ത്തനപാത പരമാവധി വിശ്വാസത്തിന്‍റെയും, വിനയത്തിന്‍റെയും, ധൈര്യത്തിന്‍റെയും, യാഥാര്‍ത്ഥ്യ ബോധത്തിന്‍റെയും അരൂപിയില്‍ തുടങ്ങി, മുന്നോട്ടു പോകണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

മാര്‍ഗ്ഗരേഖകള്‍ ഒരുക്കിയവര്‍
ദേശീയ സഭാസമിതികള്‍ തയ്യാറാക്കിയിട്ടുള്ള ഏതാനും രൂപരേഖകള്‍ അല്ലെങ്കില്‍ മാര്‍ഗ്ഗരേഖകള്‍ സമ്മേളനത്തിന്‍റെ മുന്നോട്ടുള്ള നീക്കങ്ങളില്‍ സഹായമാകുന്നത് ശ്രവിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് നിര്‍ദ്ദേശിച്ചു. ഈ സമ്മേളനത്തിനായി ശ്രമകരമായി ഒരുങ്ങിയിട്ടുള്ള കുട്ടികളുടെ സംരക്ഷണയ്ക്കായുള്ള പൊന്തിഫിക്കല്‍ കമ്മിഷനെയും, വിശ്വാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തെയും പാപ്പാ നന്ദിയോടെ അനുസ്മരിച്ചു.

പ്രാര്‍ത്ഥനയോടെ ഉപസംഹാരം
അവസാനമായി ദൈവാരൂപിയുടെ വരദാനങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടു മുന്നേറാമെന്നും, കുട്ടികളുടെ പീഡനം സഭയില്‍ ഏല്പിച്ചിട്ടുള്ള മുറിവുകള്‍ ഉണക്കാന്‍ പരിശുദ്ധ കന്യകാനാഥയുടെ മാദ്ധ്യസ്ഥം തേടാമെന്നും ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് വാക്കുകള്‍ ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 February 2019, 20:02