Official logo of Pope Francis' visit to Morocco Official logo of Pope Francis' visit to Morocco  

പാപ്പാ മതസൗഹാര്‍ദ്ദത്തിന്‍റെ സാമ്രാജ്യത്തിലേയ്ക്ക്...!

മൊറോക്കോ അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വടക്കു-കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നത് മാര്‍ച്ച് 30, 31 ശനി ഞായര്‍ ദിവസങ്ങളിലാണ്. ഇത് പാപ്പാ ഫ്രാന്‍സിസിന്‍റെ 28-Ɔമത് രാജ്യാന്തര പര്യടനമാണ്.

ആദ്യ ദിവസം - ശനിയാഴ്ച മാര്‍ച്ച് 30
പ്രാദേശിക സമയം രാവിലെ
10.45-ന് റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പാപ്പാ ഫ്രാന്‍സിസ് പുറപ്പെടും.
02.00 മണിക്ക് മൊറോക്കോയിലെ റബാത്-സാലെ രാജ്യന്തര വിമാനത്താവളത്തില്‍ ഇറങ്ങും. തുടര്‍ന്ന് വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണച്ചടങ്ങ്.

ഉച്ചതിരിഞ്ഞ്
02.30-ന് തലസ്ഥാന നഗരത്തിലെ രാജകൊട്ടാരത്തിനു മുന്നിലുള്ള ചത്വരത്തില്‍ നല്കപ്പെടുന്ന സ്വീകരണച്ചടങ്ങ്.
02.50-ന് മൊറോക്കോയുടെ രാജാവ്, മുഹമ്മദ് ആറാമനുമായുള്ള ഔപചാരിക കൂടിക്കാഴ്ച.
03.30-ന് മൊറോക്കോയിലെ ജനപ്രതിനിധികളും, ഭരണകര്‍ത്താക്കളും, നയതന്ത്ര പ്രതിനിധികളുമായി പാപ്പാ കൂടിക്കാഴ്ച നടത്തും. റബാതിലെ മൊസ്കീ ഹസ്സന്‍ ചത്വരത്തിലായിരിക്കും ഈ ഔദ്യോഗിക കൂടിക്കാഴ്ച. പാപ്പാ ഫ്രാന്‍സിസ് മൊറോക്കന്‍ ജനതയെ അഭിസംബോധനചെയ്യും (പ്രഭാഷണം).
04.30 സ്വതന്ത്ര മൊറോക്കോയുടെ രാഷ്ട്രപിതാവായ മഹമ്മദ് 5-‍Ɔമന്‍ രാജാവിന്‍റെ സ്മൃതിമണ്ഡപം പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കും.
05.00-ന് മഹമ്മദ് 6-Ɔമന്‍ രാജാവിന്‍റെ നാമത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ഇമാം അക്കാഡമി സന്ദര്‍ശനം (Institute for Morchidines & Morchidates).
06.00 റാബാത്ത് അതിരൂപത കേന്ദ്രത്തോടു ചേര്‍ന്നുള്ള “കാരിത്താസ്” ഉപവിപ്രസ്ഥാനത്തിന്‍റെ മന്ദിരത്തില്‍വച്ച് മൊറോക്കോയിലെ കുടിയേറ്റക്കാരുമായി പാപ്പാ കൂടിക്കാഴ്ച നടത്തും.

രണ്ടാം ദിവസം - ഞായറാഴ്ച, മാര്‍ച്ച് 31
പ്രാദേശിക സമയം രാവിലെ
09.30-ന് സദാത്തിലെ അറ്റ്ലാന്‍റിക് തീരപട്ടണമായ തെമാറായിലെ സാമൂഹ്യസേവന കേന്ദ്രം പാപ്പാ സന്ദര്‍ശിക്കും (Rural Center for Social Services).
10.35-ന് വൈദികരും സന്ന്യസ്തരും, സഭൈക്യകൂട്ടുയ്മയുടെ പ്രതിനിധികളും മറ്റുമായി പത്രോസ്ലീഹായുടെ നാമത്തിലുള്ള റബാത്തിലെ ഭദ്രാസന ദേവാലയത്തില്‍വച്ച് പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തും.
12.00-മണിക്ക് അവിടെവച്ചുതന്നെ പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിക്കും. ത്രികാലപ്രാര്‍ത്ഥനയെ തുടര്‍ന്ന് പാപ്പായും വത്തിക്കാന്‍ സംഘവും റാബാത്ത് അതിരൂപത ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കും.

ഉച്ചതിരിഞ്ഞ്
02.45-ന് സമൂഹബലിയര്‍പ്പണമാണ്. ഇനിയും വേദി വെളിപ്പെടുത്തപ്പെട്ടിട്ടില്ല.
05.00 മണിക്ക് റാബാത്ത്-സാലെ രാജ്യന്തര വിമാനത്താവളത്തിലെ യാത്രയയ്പ്പ്.
05.15-ന് പാപ്പാ ഫ്രാന്‍സിസ് റോമിലേയ്ക്കു മടങ്ങും. 

സൗഹാര്‍ദ്ദത്തിന്‍റെ സാമ്രാജ്യം
രാഷ്ട്രത്തലവനായ രാജാവ്, മുഹമ്മദ് 5-Ɔമന്‍റെയും സ്ഥലത്തെ കത്തോലിക്കാ മെത്രാന്മാരുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് മുസ്ലീം സാമ്രാജ്യമായ മൊറോക്കോ സന്ദര്‍ശിക്കുന്നത്. നാലു കോടിയോളം വരുന്ന മൊറോക്കന്‍ ജനതയില്‍ ആകെ കത്തോലിക്കര്‍ 50,000-ല്‍ താഴെമാത്രമാണ്. രണ്ടു അതിരൂപതകളും, അവയ്ക്കു കീഴിലുള്ള ചെറുരൂപതകളുമായിട്ടാണ് സഭ പ്രവര്‍ത്തിക്കുന്നത്. 1985-ല്‍ മൊറോക്കോ സന്ദര്‍ശിച്ച വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായാണ് മൊറോക്കോയുടെ മണ്ണില്‍ കാലുകുത്തിയ ആദ്യത്തെ പത്രോസിന്‍റെ പിന്‍ഗാമി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 February 2019, 19:28