തിരയുക

ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലെത്തിയ ജനം 200119 ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലെത്തിയ ജനം 200119 

ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കാം

ത്രികാല പ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പായുടെ ആശംസകളും പ്രാര്‍ത്ഥനാ നിയോഗങ്ങളും

സി.റൂബിനി സി.റ്റി.സി

കൊളമ്പിയാ നാഷണൽ സ്കൂളിനു നേരെ കഴിഞ്ഞ വ്യാഴാഴ്ച്ച ഭീകരർ നടത്തിയ അക്രമണത്തെ പാപ്പാ അപലപിക്കുകയും മണത്തിനിരയായ കുടുംബാംഗങ്ങൾക്കും കൊളമ്പിയാ രാഷ്ട്രത്തിനുംസമാധാനം ലഭിക്കുവാൻ പ്രാർത്ഥിക്കുന്നുവെന്നറിയിക്കുകയും ചെയ്തു.

ജനുവരി 22-27 വരെയുള്ള തിയതികളിൽ പനാമയിൽ സംഗമിക്കുന്ന യുവജനോൽസവത്തെ ഓർമ്മപ്പിച്ച പാപ്പാ സഭയിൽ നടക്കുന്ന മനോഹരവും പ്രധാനപ്പെട്ടതുമായ സംഗമത്തിനായി പ്രാർത്ഥിക്കണമെന്നു നിർദേശിച്ചു.ലോക ആശയവിനിമയ ദിന(World Communication day) സന്ദേശം ഈ ആഴ്ച്ചയ്യിൽ പ്രസിദ്ധികരിക്കുമെന്ന്  വെളിപ്പെടുത്തിയ പാപ്പാ മനുഷ്യ സമൂഹത്തത്തെയും നെറ്റ്വർക്ക് കൂട്ടായ്മയുടെയും  പ്രധാന്യത്തെ കുറിച്ചുള്ള വിചിത്തിനം സന്ദേശത്തിലുണ്ടാകുമെന്ന് സൂചിപ്പിച്ചു.

ഇൻറ്റെർനെറ്റ്,സമൂഹ മാധ്യമങ്ങൾ ഈ കാലഘട്ടത്തിന്‍റെ സമ്പത്താണെന്ന് വിശേഷിപ്പിച്ച പാപ്പാ മറ്റുള്ളവരുമായുള്ള ബന്ധം നിലനിറുത്തുവാനും, നമ്മുടെ മൂല്യങ്ങളെയും പദ്ധതികളെയും പങ്കുവയ്ക്കുവാനും, ഒരു സമൂഹം രൂപപെടുത്താനുള്ള ആഗ്രഹം വെളിപ്പെടുത്താനുമുള്ള ഒരു ഉപായമാണ് ഇവ നൽകുന്നുവെന്ന് വ്യക്തമാക്കി.

ലോക പ്രാർത്ഥനാ നെറ്റ്വർക്ക് (World Prayer Network) എന്ന പേരിൽ ഒരു പുതിയ സംഗത്യത്തിന്  i Pad ൽ അമർത്തി പാപ്പാ ഒനദ്യോഗികമായി തുടക്കമിട്ടു. പ്രാർത്ഥനാ നിയോഗങ്ങളും, സഭാ ദൗത്യത്തിനു വേണ്ടിയുള്ള പ്രാർത്ഥനാ ആവശ്യങ്ങളും ഇതിൽ ഉൾപ്പെത്തപ്പെടുമെന്ന് പാപ്പാ അറിയിച്ചു. ജനുവരി 24നെ ലോക വിദ്യാഭ്യാസ ദിനമായി ഐക്യരാഷ്ട്ര സഭകൾ പ്രഖ്യാപിച്ചതിനെ അനുസ്മരിപ്പിച്ച പാപ്പാ വിദ്യാഭ്യാസം, ശാസ്ത്രം, മറ്റും സാംസ്കാരിക കാര്യങ്ങൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ (UNESCO) സംഘടനയിലൂടെ ലോകത്തിൽ സമാധാനവും, സമഗ്രമായ വിദ്യാഭ്യാസവും ഏവർക്കും ലഭിക്കുമെന്ന പ്രത്യാശ നൽകണമെന്നും ആദർശങ്ങളുടെ അഭിനിവേഷത്തിൽ നിന്നും ലോകത്തെ വിമുക്തമാക്കണമെന്നും നിർദേശിച്ച

റോം , മിലാൻ, നൊരേത്തോ, ഫോർമിയാ എന്നിവിടങ്ങളിൽ നിന്നും വന്ന തീർത്ഥാടകരെയും, ബാർച്ചെലേനാ, പോളണ്ടിൽ നിന്നും വിവിധ ഇടവകാംഗങ്ങളെയും സ്പെവെയിനിലെ ബദാജോസ്സ് എന്ന കലാലയത്തിൽ നിന്നും വന്ന അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ആശംസിച്ച പാപ്പാ കുഷ്ടരോഗ ബാധിതരെ സംരക്ഷിക്കുന്ന റാവോവുൽ ഫൊല്ലേറിയേയു എന്ന സംഘടനാoഗങ്ങളെയും തന്‍റെ ആശംസ അറിയിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 January 2019, 16:16