തിരയുക

Vatican News
 റൊമാനിയാ അപ്പോസ്തോലിക പര്യടനത്തിന്‍റെ പ്രമേയമായ  "നമുക്കൊരുമിച്ച് സഞ്ചരിക്കാം" വാക്കുകള്‍ ചേര്‍ന്ന ചിത്രം റൊമാനിയാ അപ്പോസ്തോലിക പര്യടനത്തിന്‍റെ പ്രമേയമായ "നമുക്കൊരുമിച്ച് സഞ്ചരിക്കാം" വാക്കുകള്‍ ചേര്‍ന്ന ചിത്രം 

പാപ്പായുടെ അപ്പോസ്തോലിക സന്ദർശനം റൊമാനിയായില്‍

"ദൈവമാതാവിന്‍റെ തോട്ടം'' എന്നറിയപ്പെടുന്ന റൊമാനിയായില്‍ 2019 മെയ് 31 മുതൽ ജൂൺ 2 വരെയുള്ള തിയതികളിലാണ് ഫ്രാൻസിസ് പാപ്പാ തന്‍റെ അപ്പോസ്തോലിക സന്ദർശനം നടത്തുന്നത്.

സി.റൂബിനി സി.റ്റി.സി

റൊമാനിയാ രാഷ്ട്രാധികാരികളുടെയും, കത്തോലിക്കാ സഭാധികാരികളുടെയും ക്ഷണം സ്വീകരിച്ചാണ് ഈ സന്ദർശനം റൊമാനിയായിലുള്ള ബുക്കാറെസ്റ്റ്, ലാസ്സി, ബ്ലാജ്, എന്നീ നഗരങ്ങളും,  സുമുലേയുസി യുക് എന്ന ദൈവമാതാവിന്‍റെ തീർത്ഥാടന ദേവാലയവും പാപ്പാ സന്ദർശിക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വാർത്താ മാധ്യമ കാര്യാലയത്തിന്‍റെ ഡയറക്ടർ അലസ്സാൺട്രോ ഗിസോട്ടി അറിയിച്ചു.

ഈ പര്യടനത്തിന്‍റെ പ്രമേയം നമുക്കൊരുമിച്ച് സഞ്ചരിക്കാം എന്നാണ്. "ദൈവ മാതാവിന്‍റെ തോട്ടം" എന്നറിയപ്പെടുന്ന റൊമാനിയായില്‍ എല്ലാ ജനങ്ങളും പരിശുദ്ധ അമ്മയുടെ സംരക്ഷണത്തണലിൽ ധീരതയോടെ ഒരുമിച്ച് ജീവിക്കണമെന്നതിന്‍റെ പ്രതികമായി കന്യക മാതാവ് ഇരു കരം നീട്ടി നില്‍ക്കുന്ന ചിത്രത്തില്‍ റൊമാനിയന്‍ ജനതകള്‍ നില്‍ക്കുന്ന ചിഹ്നമാണ് പുറത്തു വിട്ടിരിക്കുന്നത്. റൊമാനിയാ രാഷ്ട്ര പതാകയിലെ നിറങ്ങളായ  നീലയും, മഞ്ഞയും, ചുവപ്പും   കാണപ്പെടുന്നു.

12 January 2019, 15:25