തിരയുക

പാപ്പാ എത്തിയോപ്പിയാ  പ്രധാനമന്ത്രി  അബൈ അഹമ്മദ് അലിക്കൊപ്പം ia പാപ്പാ എത്തിയോപ്പിയാ പ്രധാനമന്ത്രി അബൈ അഹമ്മദ് അലിക്കൊപ്പം ia 

എത്തിയോപ്പിയാ പ്രധാനമന്ത്രി പാപ്പായുമായി കൂടിക്കാഴ്ച നടത്തി

ജനുവരി 21 തിങ്കളാഴ്ച്ച, പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുമായി എത്തിയോപ്പിയായുടെ പ്രധാനമന്ത്രി അബൈ അഹമ്മദ് അലിയാണ് വത്തിക്കാനില്‍ കൂടിക്കാഴ്ച്ച നടത്തിയത്.

സി. റൂബിനി സി.റ്റി.സി

പരിശുദ്ധ സിംഹാസനവും എത്തിയോപ്പിയാ രാഷ്ട്രവും തമ്മിലുള്ള ബന്ധത്തിന് മുൻഗണന കൊടുത്തു കൊണ്ടുള്ള ഈ കൂടികാഴ്ച്ചയില്‍ രാജ്യത്തിന്‍റെ സമഗ്ര വികസനത്തിനായുള്ള ശ്രമങ്ങളും എത്തിയോപ്പിയയുടെ ചരിത്രത്തിൽ ക്രിസ്ത്രീയ സമൂഹം വഹിച്ച പങ്കും  വിദ്യാഭ്യാസരംഗത്തും, ആരോഗ്യമേഖലകളിലും നൽകിയ സംഭാവനകളും അനുസ്മരിക്കപ്പെട്ടു.

തുടർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കാർദിനാൾ പിയത്രോ പരോളിനും രാജ്യങ്ങളുമായുള്ള ബന്ധങ്ങൾക്കായുള്ള സെക്രട്ടറി മോൺ. അന്തോണി കമില്ലെരിയുമായും അഹമ്മദ് അലി ചർച്ചകൾ നടത്തി.

കൂടാതെ സാമൂഹീക സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരങ്ങൾ തേടാനും ആഫ്രിക്കയുടെ സാമൂഹീക സാമ്പത്തീക വികസനവും ചർച്ചകളിൽ ഇടം പിടിച്ചു. ആഫ്രിക്കായുടെ ഭദ്രതയ്ക്കായി എത്തിയോപ്പിയാ നടത്തുന്ന ശ്രമങ്ങളിൽ എരിത്രെയയുമായുള്ള നയതന്ത്ര ബന്ധങ്ങളെക്കുറിച്ചും പരാമർശിച്ചതായി വത്തിക്കാന്‍ വാര്‍ത്താ വിനിമയ കാര്യാലയം പുറത്തുവിട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 January 2019, 15:52