ഫ്രാന്‍സീസ് പാപ്പാ പാവപ്പെട്ടവരുമൊത്ത് ഉച്ചവിരുന്നില്‍ പങ്കെടുക്കുന്നു, പാവപ്പെട്ടവര്‍ക്കായുള്ള ദിനം, 18-11-2018 ഫ്രാന്‍സീസ് പാപ്പാ പാവപ്പെട്ടവരുമൊത്ത് ഉച്ചവിരുന്നില്‍ പങ്കെടുക്കുന്നു, പാവപ്പെട്ടവര്‍ക്കായുള്ള ദിനം, 18-11-2018 

നിത്യജീവിതത്തിനു വേണ്ടി!

പാപ്പായുടെ ഞായറാഴ്ചത്തെ ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നിത്യതയിലേക്കുള്ള നമ്മുടെ പ്രവേശനത്തിന് നമ്മെ യോഗ്യരാക്കുന്നത് എന്താണെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

തിങ്കളാഴ്ച (21/01/19) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതെക്കുറിച്ചു പരാമര്‍ശിച്ചിരിക്കുന്നത്.

തന്‍റെ ട്വിറ്റര്‍ സന്ദേശത്തില്‍ പാപ്പാ പറയുന്നത് ഇപ്രകാരമാണ്:

“നാം ​സമ്പാദിച്ചുകൂട്ടിയവയല്ല പ്രത്യുത, നാം ​ദാനമായി നല്കിയവയാണ് നിത്യതയുടെ ഉമ്മറപ്പടിയില്‍ അവശേഷിക്കുക.”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 January 2019, 08:37