നിലാവ് പശ്ചാത്തലമായി കുരിശു രൂപം നിലാവ് പശ്ചാത്തലമായി കുരിശു രൂപം 

ക്രിസ്തീയ ജീവിതവും സുവിശേഷഭാഗ്യങ്ങളും!

ക്രിസ്തീയ ജീവിതശൈലിയെക്കുറിച്ച് പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സുവിശേഷസൗഭാഗ്യങ്ങളാണ് ക്രിസ്തീയ ജീവിതശൈലിയുടെ അടിത്തറയെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

വത്തിക്കാനിലെ ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തിലെ കപ്പേളയില്‍ തിങ്കളാഴ്ച (21/01/19) രാവിലെ അര്‍പ്പിച്ച ദിവ്യബലിയിലെ വചനസമീക്ഷയില്‍ നിന്ന് അടര്‍ത്തിയെടുത്ത്, സാന്തമാര്‍ത്ത എന്ന ഹാഷ്ടാഗോടുകൂടി അന്നു കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇത്  ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.

“ക്രിസ്തീയ ശൈലി സുവിശേഷസൗഭാഗ്യങ്ങളുടേതാണ്: സൗമ്യശീലം, എളിമ, യാതനകളില്‍ സഹനശീലം, നീതിയോടുള്ള സ്നേഹം, പീഢനങ്ങളില്‍ സഹനശക്തി, മറ്റുള്ളവരെ വിധിക്കാതിരിക്കല്‍ #സാന്തമാര്‍ത്ത (#SantaMarta)”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 January 2019, 13:30