തിരയുക

keniyans bemourn at the mass funeral of their compatriots keniyans bemourn at the mass funeral of their compatriots 

കെനിയയിലെ കൂട്ടക്കുരുതിയെ പാപ്പാ ഫ്രാന്‍സിസ് അപലപിച്ചു

കെനിയയുടെ തലസ്ഥാന നഗരമായ നയ്റോബിയിലുണ്ടായ ഭീകരാക്രമണത്തെ പാപ്പാ ഫ്രാന്‍സിസ് അപലപിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ദുരന്തത്തില്‍ പാപ്പായുടെ ദുഃഖം
നിര്‍ദ്ദോഷികളായ 21-പേരുടെ മരണത്തിന് ഇടയാക്കിയ, ജനുവരി 15-Ɔο തിയതി രാത്രിയിലുണ്ടായ നയിറോബി ഹോട്ടല്‍ ദുരന്തത്തെ “ബുദ്ധിശൂന്യമായ ക്രൂരത”യെന്ന് വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് വിശേഷിപ്പിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച പാപ്പാ ഫ്രാന്‍സിസ്, കെനിയന്‍ ജനതയക്ക് ദൈവത്തിന്‍റെ സാന്ത്വനസ്പര്‍ശം ലഭ്യമാകട്ടെയെന്നു പ്രാര്‍ത്ഥിച്ചു. ജനുവരി 17-‍Ɔο തിയതി വ്യാഴാഴ്ച വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴിയാണ് ടെലിഗ്രാം സന്ദേശം കെനിയയിലേയ്ക്ക് അയച്ചത്.

ഭീകരരുമായി നീണ്ട പോരാട്ടം
നയ്റോബിയിലെ ഡസ്സിറ്റ്-ഡി2 ഹോട്ടല്‍ സമുച്ഛയത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഹോട്ടല്‍ പരിസരം കൈയ്യടക്കിയ ആയുധ ധാരികളായ ഭീകരസംഘവുമായി കെനിയന്‍ പൊലീസ് നടത്തിയ 20 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനുശേഷമാണ്, ബുധനാഴ്ച രംഗം ശാന്തമായതെന്ന് രാജ്യാന്തര വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു. സംഭവസ്ഥലത്തു പൊലീസ് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 6 ഭീകരരും കൊല്ലപ്പെടുകയുണ്ടായി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 January 2019, 10:02