ഫ്രാന്‍സീസ് പാപ്പാ ഒരു നവജാതശിശുവിന് മാമ്മോദീസാ നല്കുന്നു, വത്തിക്കാനില്‍ സിസ്റ്റയില്‍ കപ്പേളയില്‍ കര്‍ത്താവിന്‍റെ ജ്ഞാനസ്നാത്തിരുന്നാള്‍ ദിനത്തില്‍, 13/01/19 ഫ്രാന്‍സീസ് പാപ്പാ ഒരു നവജാതശിശുവിന് മാമ്മോദീസാ നല്കുന്നു, വത്തിക്കാനില്‍ സിസ്റ്റയില്‍ കപ്പേളയില്‍ കര്‍ത്താവിന്‍റെ ജ്ഞാനസ്നാത്തിരുന്നാള്‍ ദിനത്തില്‍, 13/01/19 

വിശ്വാസ സംവേദനം-മാതാപിതാക്കളുടെ ദൗത്യം, പാപ്പാ

ജീവിതമാതൃകയാലും വാക്കുകളാലും അതുപോലെതന്നെ കുരിശടയാളം വരയ്ക്കാന്‍ പഠിപ്പിച്ചുകൊണ്ടുമാണ് വിശ്വാസസംവേദന ദൗത്യം മാതാപിതാക്കള്‍ നിര്‍വ്വഹിക്കേണ്ടത്. ദമ്പതികളുടെ സ്നേഹവും കുടുംബത്തില്‍ സമാധാനവും കുഞ്ഞുങ്ങള്‍ക്ക് കാണാന്‍ കഴിയണം. ദമ്പതികള്‍ തമ്മിലുള്ള പിണക്കങ്ങള്‍ സാധാരണങ്ങളാണെങ്കിലും കുഞ്ഞുങ്ങളുടെ മുന്നില്‍ വച്ച് അതൊരിക്കലും പാടില്ല, ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വിശ്വാസം സംവേദനം ചെയ്യപ്പെടേണ്ടത് കുടുംബത്തിന്‍റെ ഭാഷയിലും കുടുംബാന്തരീക്ഷത്തിലുമാണെന്ന് മാര്‍പ്പാപ്പാ.

യേശുവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാള്‍ ആചരിക്കപ്പെട്ട ഈ ഞായറാഴ്ച വത്തിക്കാനില്‍, സിസ്റ്റയിന്‍ കപ്പേളയില്‍ വച്ച് 12 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളുമുള്‍പ്പടെ 27 നവജാതശിശുക്കളെ ജ്ഞാനസ്നാനപ്പെടുത്തിയ ദിവ്യബലിമദ്ധ്യേ നടത്തിയ സുവിശേഷപ്രഭാഷണത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

തങ്ങളുടെ മക്കള്‍ക്കായി മാതാപിതാക്കള്‍ സഭയോടു ആവശ്യപ്പെടുന്നത് വിശ്വാസമാണെന്ന വസ്തുത അനുസ്മരിച്ച പാപ്പാ ഈ വിശ്വാസം പകര്‍ന്നുകൊടുക്കുക എന്ന ദൗത്യം മാതാപിതാക്കളില്‍ നിക്ഷിപ്തമാണെന്ന് ഓര്‍മ്മിപ്പിച്ചു.

ജീവിതമാതൃകയാലും വാക്കുകളാലും അതുപോലെതന്നെ കുരിശടയാളം വരയ്ക്കാന്‍ പഠിപ്പിച്ചുകൊണ്ടുമാണ് വിശ്വാസസംവേദന ദൗത്യം മാതാപിതാക്കള്‍ നിര്‍വ്വഹിക്കേണ്ടതെന്ന് പാപ്പാ വിശദീകരിച്ചു.

വിശ്വാസജീവിതം വഴി വിശ്വാസം മക്കള്‍ക്കു പകര്‍ന്നു നല്കണമെന്നും ദമ്പതികളുടെ സ്നേഹവും കുടുംബത്തില്‍ സമാധാനവും കുഞ്ഞുങ്ങള്‍ കാണമെന്നും അങ്ങനെ കുടുംബത്തില്‍ യേശുവിനെ ദര്‍ശിക്കാന്‍ അവര്‍ക്കു സാധിക്കണമെന്നും പറഞ്ഞ പാപ്പാ കുടുംബത്തില്‍ ദമ്പതികള്‍ തമ്മിലുള്ള പിണക്കങ്ങള്‍ സാധാരണങ്ങളാണെങ്കിലും കുഞ്ഞുങ്ങളുടെ മുന്നില്‍ വച്ച് അതൊരിക്കലും പാടില്ലയെന്ന് നിഷ്ക്കര്‍ഷിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 January 2019, 13:00