Blessed Margarita Bays of the Third Order of Francis of Assisi Blessed Margarita Bays of the Third Order of Francis of Assisi 

മര്‍ഗരീത്ത ബെയ്സ് വിശുദ്ധപദത്തിലേയ്ക്ക്

വിശുദ്ധരുടെ നാമകരണ നടപടിക്രമവുമായി ബന്ധപ്പെട്ട് പാപ്പാ ഫ്രാന്‍സിസ് പുതിയ പ്രഖ്യാപനങ്ങള്‍ നടത്തി:

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ജനുവരി 15-Ɔο തിയതി ചൊവ്വാഴ്ച വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യു നടത്തിയ കൂടിക്കാഴ്ചയിലാണ് ആഗോള സഭയിലെ വിശുദ്ധപദ പ്രഖ്യാപനങ്ങള്‍ സംബന്ധിച്ചു നവമായ ഡിക്രി പാപ്പാ ഫ്രാന്‍സിസ് പരിശോധിച്ച് അംഗീകരിച്ചത് വത്തിക്കാന്‍ ജനുവരി 15-Ɔο തിയതി ചൊവ്വാഴ്ച പ്രസിദ്ധപ്പെടുത്തിയത്.

വാഴ്ത്തപ്പെട്ട മര്‍ഗരീത്ത ബെയ്സ് വിശുദ്ധപദത്തിലേയ്ക്ക്
1. ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാംഗവും ( Franciscan Third Order) സ്വിറ്റ്സര്‍ലണ്ടു സ്വദേശിനിയുമായ വാഴ്ത്തപ്പെട്ട കന്യക, മര്‍ഗരീത്ത ബെയ്സിന്‍റെ (1815-1879) മാദ്ധ്യസ്ഥത്തില്‍ നടന്ന അത്ഭുതം അംഗീകരിക്കപ്പെട്ടു. ഇനി ആസന്നഭാവിയില്‍ വാഴ്ത്തപ്പെട്ട മര്‍ഗരീത്ത ബെയ്സ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടും.

സ്പെയിനിലെ രക്തസാക്ഷികള്‍
2. അമലോത്ഭവനാഥയുടെ ഫ്രാന്‍സിസ്കന്‍ ധ്യാനാത്മക സമൂഹത്തിലെ സഹോദരിമാരായ (Order of Immaculate Conception) ദൈവദാസര്‍, മരിയ കാര്‍മ്മന്‍റെയും മറ്റ് 13 സന്ന്യാസിനിമാരുടെയും രക്തസാക്ഷിത്വം വിശ്വാസത്തെപ്രതിയുള്ളതാണെന്ന് പാപ്പാ സ്ഥിരീകരിച്ചു. സ്പെയിനിലെ അഭ്യന്തര കലാപകാലത്ത് 1936-ലാണ് ഈ ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസിനിമാര്‍ കൊല്ലപ്പെട്ടത്.  

രണ്ടു ദൈവദാസരുടെ വീരോചിത പുണ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു
3. മുഖ്യദൂതനായ വിശുദ്ധ മിഖയേലിന്‍റെ സഹോദരിമാരുടെ സന്ന്യാസ സമൂഹത്തിന്‍റെ (Congregation of the Sisters of The Archangel Michael) സഹസ്ഥാപകയും പോളണ്ടുകാരിയുമായ (1872-1936) ദൈവദാസി അന്ന കവോരെക്കിന്‍റെ വീരോചിത പുണ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു.

4. ദൈവമാതാവിന്‍റെ ദാസിമാരുടെ രോഗീപരിചരണത്തിനുള്ള സഭാംഗവും (Congregation of the Servants of Mary, Mistresses of the Sick)  പുവര്‍ത്തറീക്കോ സ്വദേശിനിയുമായ (1892-1973) ദൈവദാസി, മരിയ സൊലെദാദ് സന്‍ജൂര്‍ജോ സാന്‍റോസിന്‍റെ (മരിയ കൊണ്‍സൊലാത്തയുടെ) വീരോചിതപുണ്യങ്ങളും പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 January 2019, 09:54