തിരയുക

ജീവനു വേണ്ടിയുള്ള പദയാത്രകളില്‍ ഒന്നില്‍ നിന്നുള്ള ദൃശ്യം ജീവനു വേണ്ടിയുള്ള പദയാത്രകളില്‍ ഒന്നില്‍ നിന്നുള്ള ദൃശ്യം 

ജീവനുവേണ്ടിയുള്ള പദയാത്രയ്ക്ക് പാപ്പായുടെ പ്രചോദനം!

ജീവനോടുള്ള അവജ്ഞയില്‍ ലോകത്തിലെ സകല തിന്മകളും അടങ്ങിയിരിക്കുന്നു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മാനവാന്തസ്സിന്‍റെയും മനുഷ്യജീവന്‍റെയും അന്യാധീനപ്പെടുത്താനാവത്ത മൂല്യങ്ങള്‍ക്ക് അവിരാമം സാക്ഷ്യമേകാന്‍ മാര്‍പ്പാപ്പാ പ്രചോദനം പകരുന്നു.

ഈ മാസം 20-ന്, ഞായറാഴ്ച (20/01/19) ഫ്രാന്‍സിലെ പാരീസ് പട്ടണത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ജീവനുവേണ്ടിയുള്ള പദയാത്രയ്ക്ക് അഭിനന്ദനങ്ങളും പിന്തുണയും അറിയിച്ചുകൊണ്ട് അന്നാട്ടിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ  ആര്‍ച്ചുബിഷപ്പ് ലൂയിജി വെന്തൂര, ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ സംഘാടകര്‍ക്ക് അയച്ച സന്ദേശത്തിലാണ് ഇതു കാണുന്നത്.

ജീവനോടുള്ള അവജ്ഞയില്‍ ലോകത്തിലെ സകല തിന്മകളും അടങ്ങിയിരിക്കുന്നുവെന്ന പാപ്പായുടെ ബോധ്യവും, അദ്ദേഹം, സന്ദേശത്തില്‍ ആവര്‍ത്തിച്ചു വെളിപ്പെടുത്തുന്നു.

ഭിഷഗ്വരന്മാരുടെ മനസ്സാക്ഷിസ്വാതന്ത്ര്യത്തില്‍ കേന്ദ്രീകൃതമാണ് ജീവനുവേണ്ടിയുള്ള ഇക്കൊല്ലത്തെ അണിനടത്തം.

ഫ്രാന്‍സിലെ കത്തോലിക്കാ സംഘടനകളുള്‍പ്പടെയുള്ള  നിരവധി സംഘടനകള്‍ സംയുക്തമായിട്ടാണ് ഈ പദയാത്ര സംഘടിപ്പിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 January 2019, 12:41