തിരയുക

മുപ്പത്തിനാലാം ലോക യുവജനസംഗമത്തിന്‍റെ ഔദ്യോഗിക ചിഹ്നത്തിനു മുന്നില്‍ സംഗീതവിരുന്നൊരുക്കുന്ന ഒരു സംഘം യുവതീയുവാക്കള്‍ മുപ്പത്തിനാലാം ലോക യുവജനസംഗമത്തിന്‍റെ ഔദ്യോഗിക ചിഹ്നത്തിനു മുന്നില്‍ സംഗീതവിരുന്നൊരുക്കുന്ന ഒരു സംഘം യുവതീയുവാക്കള്‍ 

ലോകയുവജനസംഗമത്തിനു തിരിതെളിയുന്നു!

മുപ്പത്തിനാലാം ലോകയുവജനോത്സവത്തിന് ചൊവ്വാഴ്ച (22/01/19) പാനമയില്‍ തിരിതെളിയുന്നു, ഫ്രാന്‍സീസ് പാപ്പാ ബുധനാഴ്ച പാനമയില്‍ എത്തും, കാരാഗൃഹവാസികളായ യുവതയെ പാപ്പാ പ്രത്യേകം സന്ദര്‍ശിക്കും.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

എയ്ഡ്സ് രോഗികളും അംഗവൈകല്യം സംഭവിച്ചവരും തടവുകാരുമായ യുവജനങ്ങളെ പാപ്പാ പാനമയില്‍ സന്ദര്‍ശിക്കുമെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയത്തിന്‍റെ, അഥവാ, പ്രസ്സ് ഓഫീസിന്‍റെ താല്ക്കാലിക ചുമതല വഹിക്കുന്ന അലെസ്സാന്ത്രൊ ജിസോത്തി വെളിപ്പെടുത്തി.

ആഗോളസഭാതലത്തില്‍ ആചരിക്കപ്പെ‌ടുന്ന യുവജനസംഗമത്തോടനുബന്ധിച്ച് ഫ്രാന്‍സീസ് പാപ്പാ 23-28 വരെ (23-28/01/19) നടത്തുന്ന പാനമ സന്ദര്‍ശനത്തിന്‍റെ   പരിപാടികളെക്കുറിച്ച് മാദ്ധ്യമപ്രവര്‍ത്തകരോടു വിശദീകരിക്കവെയാണ് അദ്ദേഹം ഇത് എടുത്തുകാട്ടിയത്.

കാരാഗൃഹവാസികളായ യുവജനങ്ങളില്‍ ഏതാനും പേരുടെ കുമ്പസാരം അവര്‍ തന്നെ നിര്‍മ്മിച്ച കുമ്പസാരക്കൂട്ടില്‍ ഇരുന്നു പാപ്പാ കേള്‍ക്കുമെന്നും ജിസോത്തി വെളിപ്പെടുത്തി.

യുവജനോത്സവം 

ജനുവരി 22 മുതല്‍ 27 (22-27/01/19) വരെയാണ് ആഗോളകത്തോലിക്കാസഭാ തലത്തിലുള്ള 34-Ↄ○ ലോക യുവജനസംഗമത്തിന് മദ്ധ്യ അമേരിക്കന്‍ നാടായ പാനമയില്‍ തിരിതെളിയുക.

ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നെത്തുന്ന യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഫ്രാന്‍സീസ് പാപ്പാ ബുധനാഴ്ച (23/01/19) പാനമയിലേക്കു പുറപ്പെടും.

ഇരുപത്തിയെട്ടാം തിയതി തിങ്കളാഴ്ച പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 January 2019, 08:04