പാപ്പാ ഫ്രാന്‍സിസ് പനാമ സന്ദര്‍ശനത്തില്‍... പാപ്പാ ഫ്രാന്‍സിസ് പനാമ സന്ദര്‍ശനത്തില്‍... 

യുവജനങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് പാപ്പായുടെ സന്ദര്‍ശനം

ഫ്രാന്‍സിസ് പാപ്പാ പനാമയില്‍ നടത്തിയ അപ്പോസ്തോലിക യാത്രയുടെ സമാപന ദിന പരിപാടിയുടെ സംക്ഷിപ്ത വിവരണം

സി.റൂബിനി സി.റ്റി.സി

34ᴐo ലോകയുവജനോൽസവത്തിന്‍റെ  സംഗമ വേദിയായ മദ്ധ്യ അമേരിക്കൻ നാടായ പനാമയിൽ യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് ഫ്രാൻസിസ് പാപ്പാ തന്‍റെ 26 ᴐo  അപ്പോസ്തോലിക സന്ദർശനം നടത്തിയത്. "ഇതാ കർത്താവിന്‍റെ ദാസി നിന്‍റെ വചനം പോലെ എന്നിൽ നിറവേറട്ടെ" എന്ന വചനമാണ് ഈ ലോകയുവജനോൽസവത്തിന്‍റെ പ്രമേയമായി സ്വീകരിച്ചിരുന്നത്.യുവജനോൽസവത്തെ സംബന്ധിച്ച് ബുധനാഴ്ച 23 ആം തിയതി പനാമയിലെത്തിയ പാപ്പാ ഞായറാഴ്ച 27 രാത്രി വരെ അന്നാട്ടിലുണ്ടായിരുന്നു. തിങ്കളാഴ്ച 28 ന് ഉച്ചയോടെ പാപ്പാ വത്തിക്കാനിൽ തിരിച്ചെത്തി.

യുവജന സംഗമം 

അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നും ഒരു ലക്ഷത്തിലേറെ വരുന്ന യുവജനങ്ങളാണ് ഈ സംഗമത്തിലെത്തിയിരുന്നത്. ഇന്ത്യയും പനാമയും തമ്മിൽ പത്തര മണിക്കൂർ സമയ വ്യത്യാസമുണ്ട്. പാപ്പായുടെ 26 ആം അപ്പോസ്തലിക യാത്രയുടെ അഞ്ചാം ദിനമായ ഞായറാഴ്ചത്തെ പരിപാടിയുടെ ലഘു വിവരണമാണ്.  27 ന് ഞായറാഴ്ച പ്രാദേശീക സമയം 7 മണിക്ക് ഇന്ത്യൻ സമയം വൈകുന്നേരം 5.30ന് മെട്രോ പാർക്കിൽ വിശുദ്ധ ജോൺ പോൾ രണ്ടാമന്‍റെ നാമധേയത്തിലുളള മൈതാനത്തേക്ക് യാത്രയായി. 6 മണിക്ക് പാപ്പാ മൈതാനത്തെത്തി. മെട്രോ പാർക്കിൽ എത്തിയ പാപ്പായെ സ്വീകരിക്കാൻ പനാമാ അതിരൂപതാ മെത്രാന്‍ മോണ്‍. ജോസ് ഡൊമിങ്കോ എത്തിയിരുന്നു. ജനങ്ങൾ പാപ്പായെ അതീവ സന്തോഷത്തോടും  കരഘോഷങ്ങളോടുമാണ് സ്വീകരിച്ചത്. പനാമയിലെ സമയം 7.30 ന് ഇന്ത്യൻ സമയം 6.50 ന് പരിശുദ്ധ പിതാവ് ദിവ്യബലിയർപ്പണത്തിനായി മൈതാനത്തിൽ തന്നെ സജ്ജീകരിക്കപ്പെട്ട സങ്കീർത്തിയിൽ വിശുദ്ധ വസ്ത്രങ്ങൾ അണിയുവാനെത്തി. കൃത്യം 8 മണിക്ക് പാപ്പാ ദിവ്യബലിക്കായി അൾത്താരയിലെത്തി. മെട്രോ പാർക്കിലെ വി.ജോൺ പോൾ രണ്ടാമന്‍റെ നാമഥേയത്തിലുള്ള മൈതാനത്തിലായിരുന്നു ബലിയർപ്പണം, ആരാധനാക്രമത്തിലെ ആണ്ടു വട്ടം മൂന്നാം ഞായറാഴ്ചയുടെ വായനകളാണ് ബലിയർപ്പണ മദ്ധ്യേ പോർച്ചുഗീസ് ഭാഷയിൽ വായിക്കപ്പെട്ടത്.  ക്രിസ്തുവിന്‍റെ ശരീരത്തിലെ അവയവങ്ങളാണ് നാം എന്ന് പ്രഘോഷിക്കുന്ന 1 കൊറി. 12. 22-30 വരെയുള്ള വചനങ്ങൾ ഫ്രഞ്ച് ഭാഷയിൽ വായിക്കപ്പെട്ടു. തുടർന്ന് വി.ലൂക്കായുടെ സുവിശേഷത്തിലെ 1, 1 - 4 ; 4, 14-21 വരെയുള്ള തിരുവചനങ്ങളാണ് സുവിശേഷത്തിൽ പ്രലോഷിക്കപ്പെട്ടത്. വായനയ്ക്കു ശേഷം പാപ്പാ തന്‍റെ പ്രഭാഷണം നല്കി.

പാപ്പായുടെ പ്രഭാഷണത്തെ തുടര്‍ന്നു ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ് എന്നീ ഭാഷകളില്‍ വിശ്വാസികളുടെ പ്രാര്‍ത്ഥന  അര്‍പ്പിക്കപ്പെട്ടു. ദിവ്യബലി സമാപനത്തെ തുടര്‍ന്ന് കുടുംബം, ജീവന്‍, അല്‍മായര്‍ എന്നിവയുടെ ഡിക്കാസ്റ്റിറി പ്രീഫെക്ട് കാര്‍ഡിനല്‍ കെവിന്‍ ജോസഫ് ഫറെല്‍ പാപ്പായെ അഭിവാദനം ചെയ്തു. 2022 ല്‍ സമ്മേളിക്കാനിരിക്കുന്ന 35ᴐo ലോകയുവജനോൽസവം പോര്‍ച്ചുഗീസ്  രാഷ്ട്രത്തില്‍ ലിസ്ബന്‍ നഗരത്തില്‍ വച്ച് നടത്തപ്പെടുമെന്ന് കാര്‍ഡിനല്‍ കെവിന്‍ ജോസഫ് ഫറെല്‍ പ്രഖ്യാപിച്ചു. പ്രാദേശിക സമയം 10.05 ന് പാപ്പാ സങ്കീര്‍ത്തിയില്‍ തിരിച്ചെത്തി. അവിടെ സന്നിഹിതരായിരുന്ന 40 സ്വദേശികളോടു പാപ്പാ സംസാരിക്കുകയും, ഫോട്ടോ എടുക്കുകയും ചെയ്തു. അതിന് ശേഷം പ്രാദേശിക സമയം കൃത്യം 10.30 ത് മെട്രോ പാർക്കിൽ നിന്നും 3 കി.മീ ദൂരെയുള്ള ഹോഗർ എന്ന സ്ഥലത്തിലെ ബുവോൻ സമറിത്താനോ  എന്ന വസതിയിലേക്ക് ചെന്നു. അവിടെ ത്രികാല പ്രാർത്ഥനയും സന്ദേശവും നൽകി. ഇന സ്ഥാപനത്തിലെ യുവാക്കളെ സഹായിക്കുന്ന 4 ഡയറക്കടർമാർ പാപ്പായെ പ്രഥമ കവാടത്തിങ്കൽ നിന്നും സ്വാഗതം ചെയ്തു. കൂടാതെ 60 യുവാക്കളും അവിടെ സന്നിഹിതരായിരുന്നു. തുടർന്നു പാപ്പാ അവരോടൊപ്പം ഫോട്ടൊ എടുത്തു. അന്നാടിന്‍റെ സംസ്കാരം വിളിച്ചോതുന്ന നൃത്തമുണ്ടായിരുന്നു. തുടർന്ന് പാപ്പാ പ്രഭാഷണം ആരംഭിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം പാപ്പാ കാറിൽ കയറി 11:45 മണിക്ക് അപ്പോസ്തോലിക നണ്‍ഷ്യേച്ചറിലേക്ക് ഉച്ചഭക്ഷണത്തിന് ചെന്നു. ഭക്ഷണത്തിനു ശേഷം പാപ്പാ അവിടെയുള്ള ജോലിക്കാരുമായി സംസാരിച്ചു. കൃത്യം 3.45 ന് അവിടെ നിന്നും 24.5 കി.മീ ദൂരമുള്ള റോമ്മെല്‍ ഫെർണാണ്‍ഡെസ് ജാൻ ദിയാൻ എന്ന മൈതാനത്തിലേക്ക് കാറിൽ യാത്രയായി.

ഹോഗാർ ദെൽ ബുവോൻ സമറിത്താനോ

നല്ല സമറിയാക്കാരന്‍റെ  വീടെന്നർത്ഥമുള്ള കാസ ഹോഗാർ ദെൽ ബുവോൻ സമറിത്താനോയിലേക്കാണ് പാപ്പാ യാത്ര തിരിച്ചത്. CHEBS എന്ന ഹ്രസ്വ നാമത്തിൽ അറിയപ്പെടുന്ന ഈ സ്ഥാപനം സാമ്പത്തിക പരാധീനതയും കുടുംബങ്ങൾക്ക് സഹായിക്കാൻ ബുദ്ധിമുട്ടുള്ള യുവാക്കളായ എയ്ഡ്സ് രോഗികൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ടതാണ്. ആരോഗ്യപരിപാലനം മാത്രമല്ല മാനസീക, ആത്മീയ പരിപാലനവും, രോഗം പടരാതിരിക്കാനുള്ള ബോധവൽക്കരണവും, ജോലി സാധ്യതകളും കൂടി ഇവിടെ നൽകപ്പെടുന്നു. 1980കളിൽ എയ്ഡ്‌സ് രോഗാണക്കളുടെ വ്യാപനത്തെ തുടർന്ന് പനാമ നഗര സഭയിൽപ്പെട്ട ഹുവാൻ ഡയസ് ഗ്രാമത്തിലെ സാന്താ മരിയ ദെൽ കമീനോ ഇടവക രോഗികൾക്ക് ശുശ്രൂകൾ ആരംഭിച്ചു. തുടർന്ന് ലഭിച്ച ഒരു സംഭാവനകൊണ്ടു പഴയ ഒരു നഴ്സറി വിദ്യാലയം വാങ്ങുകയും അത് പുതുക്കി CHEBS 2004 ഫെബ്രുവരി ഒന്നിന് തങ്ങളുടെ പ്രവർത്തനം ആരംഭിക്കയും ചെയ്തു.

ഇന്നു വരെ 7000 ത്തോളം എയ്ഡ്സ് കേസുകൾ ഹോഗാർ റിപ്പോര്ട്ട്  ചെയ്യുതിട്ടുണ്ട്. കൂടാതെ ഓരോ വർഷവും 70000 സ്ത്രീകളെങ്കിലും എയ്ഡ്സ് ബാധയോടെ പ്രസവിക്കുന്നു എന്നും ഏതാണ്ട് 25000 - 30000 ആളുകൾ എയ്ഡ്സുമായി ജീവിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടു.

റോമൽ ഫെർണാൺഡസ് ഹുവാൻ ഡയസ് സ്റ്റേഡിയം

3200 പേർക്ക് ഇരിക്കാവുന്ന ഈ സ്റ്റേഡിയം ഫെബ്രുവരി 6, 1970 ൽ ഉൽഘാടനം ചെയ്യപ്പെട്ടതാണ്. പതിനൊന്നാം മദ്ധ്യ അമേരിക്കൻ-കരീബിയൻ കായിക മേളയ്ക്കായി തയ്യാറാക്കപ്പെട്ടതാണ് ഈ സ്റ്റേഡിയം. ഫുട്ബോൾ കളികൾ മാത്രം നടത്തിയിരുന്ന ഇതിന്‍റ പേരു ആദ്യം സ്റ്റാഡിയോ ദെല്ലാ റിസൊലൂത്സിയോനെ അഥവാ വിപ്ലവത്തിന്‍റെ കളിക്കളം എന്നായിരുന്നു. പിന്നീടു് 1993 ൽ സ്പെയിനിൽ റോഡപകടത്തിൽ മരിച്ച പനാമക്കാരനായ ഫുട്ബോൾ താരം റോമൽ ഫെർണാണ്ടസിന്‍റെ  പേര് നൽകപ്പെടുകയായിരുന്നു. 1910 ൽ നവീകരിച്ച് വികസിച്ചിച്ച റോമൽ ഫെർണാൺഡസ് ഹുവാൻ ഡയസ് സ്റ്റേഡിയം   മദ്ധ്യ അമേരിക്കയിലെ ഏറ്റം ആധുനിക കളിക്കളങ്ങളിലൊന്നാണ്. ഇത് ഇർവിങ്ങ് സലാദീനോ എന്ന കായിക നഗരത്തിന്‍റെ ഭാഗമായി നിൽക്കുന്നു. ഏതാണ്ട് 26000 പേരെ ഉള്‍കൊള്ളാനുളള സൗകര്യം ഇപ്പോൾ ഈ സ്റ്റേഡിയത്തിനുണ്ട്. വിശ്വാസികളുടെ ഇടയിലൂടെ സഞ്ചരിച്ചു കൊണ്ടാണ് പാപ്പാ റോമൽ ഫെർണാണ്ടസ് സ്റ്റേഡിയത്തിലെത്തിയത്. സ്റ്റേഡിയത്തിന്‍റെ കിഴക്കേ കവാടത്തിൽ വച്ച് പനാമയുടെ  മെത്രാപ്പോലീത്താ ജോസ് ഡൊമിങ്കൊ  സ്വീകരിച്ച് ഗോൾഫ് കളിക്കാർ ഉപയോഗിക്കുന്ന വണ്ടിയിൽ സ്റ്റേഡിയത്തിനകത്തേക്ക്  പ്രവേശിപ്പിച്ചു. തുടര്‍ന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു കൊണ്ടു പാപ്പാ സ്റ്റേഡിയത്തിനു ചുറ്റും സഞ്ചരിച്ചു. വേദിയിലെത്തിയ പാപ്പായെ ജനറൽ കോർഡിനേറ്റർ സ്വാഗതാശംസകള്‍ അര്‍പ്പിച്ചു. ലോകയുവജന ദിന ആഘോഷങ്ങളുടെ ജനറൽ കോ-ഓർഡിനേറ്ററിന്‍റെ  സ്വാഗതാശംസയും പോളണ്ടിൽ നിന്നുള്ള ഒരു യുവ സന്നദ്ധസേവകന്‍റെ  സാക്ഷ്യവും, പ്രാദേശിക സന്നദ്ധസേവകന്‍റെ സാക്ഷ്യവും, അടുത്ത യുവജന ദിനാലോഷങ്ങൾക്ക് ആതിഥ്യം വഹിക്കേണ്ട രാജ്യത്തിൽ നിന്നുള്ള സന്നദ്ധസേവകന്‍റെ അഭിവാദനവും പനാമയിലെ മെത്രാപ്പോലീത്തായുടെ ഹ്രസ്വമായ നന്ദി പ്രകാശനവുമുണ്ടായിരുന്നു. തുടര്‍ന്ന് പരിശുദ്ധ പിതാവിന്‍റെ പ്രഭാഷണമായിരുന്നു. അതിനു ശേഷം പ്രാർത്ഥനയും അവസാന ആശീർവ്വാദവും.

പാപ്പായുടെ മടക്കയാത്ര

ഇതിനു ശേഷം അവിടെ നിന്നും 13 കി.മീ ദൂരത്തിലുള്ള  റ്റോക്കുമെൻ അന്തർദ്ദേശീയ വിമാനത്താവളത്തിലേക്ക്  പാപ്പാ യാത്രയായി. പനാമയിൽ നിന്നുള്ള യാത്ര അയപ്പ് സമയത്തില്‍ റിപ്പബ്ലിക്കൻ പനാമയുടെ പ്രസിഡന്‍റും ഭാര്യയും ചേർന്ന് പാപ്പായെ പ്രത്യേകം തയ്യാറാക്കിയ ലോഞ്ചിൽ സ്വീകരിച്ചു. അവിടെ  സന്നിഹിതരായ അധികാരികള്‍, മെത്രാന്മാര്‍ എന്നിവരോടും കുറച്ചു സമയം സ്വകാര്യ സംഭാഷ​ണത്തിനായി പാപ്പാ ചിലവഴിച്ചു. അവിടെ 1500 ല്‍ പരം വിശ്വാസികൾ പാപ്പായ്ക്ക് യാത്ര അയപ്പു നൽകാൻ എത്തിയിരുന്നു. പനാമയുടെ ദേശീയ ഗാനം ആലപിക്കപ്പെട്ടതിനു ശേഷം മാർപ്പാപ്പാ കർദിനാൾമാരായ സ്റ്റേറ്റ് സെക്രട്ടറിക്കും, ലാറ്റിനമേരിക്കൻ കമ്മീഷന്‍റെ  അദ്ധ്യക്ഷനും, കുടുംബം, ജീവന്‍, അൽമായർക്കായുള്ള ഡിക്കാസ്റ്ററിയുടെ അദ്ധ്യക്ഷനും, ഉപചാരമർപ്പിച്ചു. പുഞ്ചിരി തൂകി എല്ലാവരെയും ഒരിക്കല്‍ കൂടി അഭിവാദനം ചെയ്തു കൊണ്ട് പാപ്പാ വിമാനത്തിലേക്ക് പ്രവേശിച്ചു. പനാമയിൽ നിന്നും റോമിലേ ചാമ്പീനോ വിമാനത്താവളത്തിലേക്കാണ് പാപ്പാ യാത്ര തിരിച്ചു. വിമാനത്തിൽ  വച്ചപത്രസമ്മേളനവും,അത്താഴവും, വിശ്രമംവും, പ്രഭാത ഭക്ഷണവും  ഒരുക്കിയിരുന്നു. പനാമയിൽ നിന്നും B 787  അവിയാൻകാ വിമാനത്തിലാണ് പാപ്പാ യാത്ര തിരിച്ചത്. റോമിലേക്ക് 9500 കി.മീ  ദൂരവും11 മണിക്കൂറും 35 മിനിറ്റും നീണ്ട യാത്രയായിരുന്നു. പനാമാ, കൊളംബിയ, കുരാക്കാവോ, ഡോമിനിക്ക് റിപ്പബ്ലിക്ക്, പോർട്ടോ റിക്കോ, ഓഷ്യാനിക് യു.എസ്.എ, പോച്ചുഗൽ, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ മേലേ പറന്നാണ് റോമിൽ പാപ്പാ തിങ്കളാഴ്ച ഇറ്റലിയിലെ സമയം 11.50 ന് ചാമ്പീനോ വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്നും വത്തിക്കാനിലെത്താന്‍  28 കി.മീ ദൂരമാണുളളത്.  കാറിലായിരുന്നു പാപ്പാ വത്തിക്കാനിലെത്തിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 January 2019, 10:15