Vatican News
 കുട്ടികള്‍  ഫ്രാന്‍സിസ്  പാപ്പായെ പൂക്കള്‍ നല്കി സ്വികരിക്കുന്നു കുട്ടികള്‍ ഫ്രാന്‍സിസ് പാപ്പായെ പൂക്കള്‍ നല്കി സ്വികരിക്കുന്നു  (Vatican Media)

ഫ്രാന്‍സിസ് പാപ്പാ പനാമയില്‍

ഫ്രാൻസിസ് പാപ്പായുടെ ഇരുപത്താറാം അപ്പോസ്തോലിക സന്ദർശനത്തിന്‍റെ വിവരണം

സി.റൂബിനി സി.റ്റി.സി

 പാപ്പായുടെ പനാമ പര്യടനം

ഫ്രാൻസിസ്പാപ്പായുടെ ഇരുപത്താറാം ഇടയ സന്ദർശനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള യാത്ര ജനുവരി ഇരുപത്തിമൂന്നാം തിയതി, ബുധനാഴ്ച ആരംഭിച്ചു. മുപ്പത്തി നാലാം ലോകയുവജനോൽസവത്തിന്‍റെ വേദിയായ പനാമയിലേക്കാണ് പാപ്പാ തന്‍റെ  അപ്പോസ്തോലിക സന്ദർശനം നടത്തുന്നത്.

ജനുവരി 23ᴐo തിയതി, ച്ചൊവ്വാഴ്ച്ച വത്തിക്കാനിലെ സാന്താ മാർത്തായിൽ നിന്നാണ് പനാമയിലേക്കുള്ള യാത്രയ്ക്കായി പാപ്പാ ഇറങ്ങിയത്. പ്രാദേശിക സമയം 8.55 ഓടെ ഇന്ത്യയിലെ സമയം 12.30 ഓടെ പാപ്പാ വത്തിക്കാനിൽ നിന്നും 29 കിലോമീറ്റർ ദൂരമുള്ള റോമാ - ഫുമിചീനോ  വിമാനത്താവളത്തിലേക്ക് പേപ്പൽ വിമാനത്തിൽ യാത്ര പുറപ്പെട്ടു. മോൺ. ജീനോ റെയാലി നയിക്കുന്ന സാന്താ റൂഫീനാ രൂപതയുടെ പരിധിയിലാണ് ഫുമിചീനോ  വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

അൽ ഇത്താലിയായുടെ എയർ ബസ് എ330  ആയിരുന്നു വ്യോമയാനം. ലോകയുവജനോൽസവത്തിന്‍റെ വേദിയായ പനാമയിലെ റ്റോക്യുമന്‍ അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു ലക്ഷ്യം. പതിവുപോലെ യാത്രാ സഞ്ചിയും വഹിച്ചുകൊണ്ട് വിമാന പടവുകൾ കയറി. കൃത്യം 9.35 മണിക്ക് ഇന്ത്യയിലെ സമയം 1.35 ന് റോമിൽ നിന്നും പാപ്പായെയും മാധ്യമ പ്രവർത്തകരും ഉൾപ്പെട്ടവരെയും വഹിച്ചുകൊണ്ട് പനാമയിലേക്കുള്ള വിമാനം പറന്നുയർന്നു. റോമിലെ ഫുമിചീനോ  അന്താരാഷ്ട്ര വിമാനത്താവളവും പനാമയിലെ റ്റോക്യുമന്‍ അന്താരാഷ്ട്ര വിമാനത്താവളവും തമ്മിൽ 9.500 കിലോമീറ്റർ ദൂരമാണുള്ളത്. ഈ ദൂരം തരണം ചെയ്യുന്നതിന് 13 മണിക്കൂറോളം എടുത്തു.

പനാമയിൽ എത്തുന്നതിനു ഈ വിമാനം ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, പോർചുഗൽ, സാന്താ മരിയാ, ഓഷ്യാനിക്ക് യു.എസ്.എ, പോർത്തോ റിക്കോ, ഡൊമിനിക്കൻ റിപബ്ളിക്, ആന്തില്ലേ ഒലൻതേസി, കൊളംബിയാ എന്നീ നാടുകളുടെ വ്യോമ പാതകൾ ഉപയോഗപ്പെടുത്തി. ഓരോ രാഷ്ട്രത്തിന്‍റെയും മുകളിലൂടെ സഞ്ചരിക്കുമ്പോൾ അതാതത് രാജ്യത്തെ തലവന് പാപ്പാ വിമാനത്തിൽ നിന്ന് ആശംസകൾ അയച്ചു.

ഇറ്റലിയിലിയുടെ പ്രസിഡന്‍റ്‍ സേർജൊ മത്തരേല്ലയ്ക്കയച്ച സന്ദേശത്തിൽ പാപ്പാ അദേഹത്തിനും ഇറ്റലിയിലെ ജനങ്ങൾക്കും സ്നേഹപൂർവ്വം ശുഭാശംസകൾ അർപ്പിച്ചു. മറ്റ് രാഷ്ട്ങ്ങളിലെ തലവൻമാർക്കയച്ച സന്ദേശത്തിൽ സമാധാനവും സന്തോഷവും ദൈവത്തിൽ നിന്ന് ലഭിക്കുവാൻ തന്‍റെ പ്രാർത്ഥനാ നൽകുന്നുവെന്നും സന്ദേശം അയച്ചു.വിമാനത്തിൽ വച്ച് പാപ്പാ തന്നോടൊപ്പം യാത്ര ചെയ്യുന്ന മാധ്യമ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവായി താത്കാലികമായി നിയോഗിതനായ അലസ്സാണ്ട്റോ ഗിസോത്തിയെ, അദ്ദേഹത്തിന്‍റെ ഉത്തരവാദിത്യത്തിലെ ആദ്യ സംരംഭത്തിനെ ആശംസ അർപ്പിച്ചു കൊണ്ട് മോൺ.റുവ്വേതാ പരിചയപ്പെടുത്തിയപ്പോള്‍  അദേഹത്തിന് ആശംസ നല്‍കിയ പാപ്പാ അലക്ക്സെജ് ബുക്കാലോവ്വ് എന്ന മാധ്യമ പ്രവർത്തകനെ അനുസ്മരിച്ചു. മനുഷ്യത്വത്തിന് പ്രധാന്യം നൽകിയ വ്യക്തിയായിരുന്ന അദ്ദേഹത്തിന്‍റെ അസാന്നിധ്യം വേദനാജനകമാണെന്നും, ഒരു നിമിഷം നിശബ്ദമായി  അദേഹത്തിന്‍റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

കടല്‍ തീരത്തില്‍ സ്ഥിതി ചെയ്യുന്ന പനാമ

റിപ്പബ്ലിക്കൻ രാഷ്ടമായ പനാമയുടെ തലസ്ഥാന നഗരമാണ് പനാമ. പനാമ സ്ഥിതിചെയ്യുന്നത് ഉൾക്കടലിന്‍റെ തീരത്താണ്.പനാമ കനാലിന്‍റെ പ്രവേശന ഭാഗത്താണ് സ്പാനിഷ് ജേതാവായ പേദ്രോ ആരിയാസ് ദാവില സ്പാനിഷ്കാരുടെ ഇന്നത്തെ പെറുവായ ഇൻകാ സാമ്രാജ്യത്തിലേക്കള്ള പര്യവേക്ഷണ യാത്രയുടെ താവളമായി 1519 ൽ ഈ നഗരത്തെ സ്ഥാപിച്ചത്.

സ്പാനിഷുകാർ തെക്കൻ അമേരിക്കയിൽ നിന്ന് കടത്തികൊണ്ടു പോയിരുന്ന സ്വർണ്ണത്തിന്‍റെയും വെള്ളിയുടേയും വലിയ ഒരു ഭാഗം പനാമയിൽ കൂടിയാണ് കടന്നു പോയിരുന്നത്. 1671 ജനവരി 28ന് കടൽകൊള്ളക്കാരനായ ഹെൻറി മോർഗൻ നഗരത്തെ അക്രമിച്ച് അഗ്നിക്കിരയാക്കി. മുഴുവനായി നശിപ്പിക്കപ്പെട്ട പനാമ വീണ്ടും യഥാർത്ഥസ്ഥലത്തില്‍  നിന്ന് 81 കി.മീ. നീങ്ങിയാണ് പുനർനിർമ്മിക്കപ്പെട്ടത്.

1821 ൽ സ്പ്പെയിനിൽ നിന്നും സ്വാതന്ത്ര്യം നേടി കൊളമ്പിയൻ റിപ്പബ്ലിക്കുമായി ഒന്നിച്ചു. 1903 നവംമ്പർ 3ന് പനാമ കൊളംബിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പനാമ പുതിയ രാജ്യത്തിന്‍റെ തലസ്ഥാനമായി. ആ വർഷം തന്നെ പനാമയും അമേരിക്കയും കപ്പൽ സഞ്ചാരത്തിനായി പനാമയിലൂടെ ഒരു കനാൽ നിർമ്മാണത്തിനുള്ള ഉടമ്പടി ചെയ്തു. 81 കി.മീ. നീളമുള്ള ഈ കനാൽ അറ്റ്ലാന്റിക് സമുദ്രത്തെയും പസഫിക് സമുദ്രത്തെയും കൂട്ടിമുട്ടിക്കുന്നു.

1904 ൽ നിർമ്മാണം ആരംഭിച്ച് 1914 ൽ കനാൽ പൂർത്തി ആയതോടെ പനാമ നഗരം വികസനവും വളർച്ചയും നേടുകയും അന്തർദ്ദേശീയ ധന വ്യവസായ മേഖലകളിൽ വലിയ പ്രാധാന്യം കൈവരിക്കയും ചെയ്തു. ഇന്ന് പട്ടണത്തിന്‍റെ സാമ്പത്തീക മേഖല കനാലിലെ വാണിജ്യവുമായി മാത്രമല്ല അന്തർദേശീയ പണമിടപാടുകളും, ബാങ്കുമേഖലയും വിനോദ സഞ്ചാര മേഖലയുമൊക്കെയായി ബന്ധപ്പെട്ടുകിടക്കുന്നു. എല്ലായിടങ്ങളിൽ നിന്നും സഞ്ചാരികൾ കാസ്കോ അന്തീഗ്വോ, 1671 ന് ശേഷം നിർമ്മിച്ച രണ്ടാം പനാമയുടെ ചരിത്ര കേന്ദ്രങ്ങൾ, ആകർഷകമായ പള്ളികൾ, ചത്വരങ്ങൾ, കൊളോണിയൽ രീതിയിലുള്ള കെട്ടിടങ്ങൾ എന്നിവ സന്ദർശിക്കാനെത്തുന്നു. പഴയ നഗരവും കാസ്കോ അന്തീഗ്വോയുമാണ് ഏറ്റവും ആളുകളെ ആകർഷിക്കുന്ന വസ്തുതകൾ. ഇവ രണ്ടും യുനെസ്കോ സംഘടന മാനവരാശിയുടെ പൈതൃകമാക്കി. വിവിധ രാജ്യത്തിലെ ജനസമൂഹങ്ങൾ ജീവിക്കുന്ന പട്ടണത്തിന്‍റെ വാസ്തുശില്പ ശൈലി പനാമയുടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം വിളിച്ചോതുന്നു.

പട്ടണത്തിന്‍റെ  ഹൃദയഭാഗത്തുള്ള  ഇൻഡിപെൻഡെൻസാ പ്ലാസയും  പ്രസിദ്ധമായ സുവർണ്ണ അൾത്താര സൂക്ഷിച്ചിട്ടുള്ള സാൻ ഹൊസെയുടെ ദേവാലയുവുമാണ്  നഗരത്തിന്‍റെ പ്രതീകമായി നിൽക്കുക. മറ്റു സുപ്രധാന കെട്ടിടങ്ങൾ തെയത്രോ നാസ്യണാലും  പ്രസിഡന്‍റിന്‍റെ കൊട്ടാരമായ പലാസിയോ ലാസ് ഗാർസ്സാസിസും,പിന്നെ മൂന്ന് മ്യൂസിയങ്ങളുമാണ്.

ഇന്ന് തലസ്ഥാനം സാമ്പത്തികമായ വൻ വികസനത്തിലാണ് കഴിയുന്നത്. വമ്പൻ പദ്ധതികളായ കനാലിന്‍റെ വികസനം, വാസ്തുശില്പിയായ ഫ്രാൻക് ഒഗേറിയുടെ ആധുനീക ബയോ മ്യൂസിയം, മെട്രോ റെയിൽ തുടങ്ങി ചില്ലും ഉരുക്കും ചേർന്ന അമ്പര ചുംബികളായ സ്കൈ ലൈനിൽ വരെ മുതൽ മുടക്കുന്നു. ഒരു കോസ്മോ പൊളിറ്റൻ നഗരമായ പനാമയിൽ നവീനതയും കൊളോണിയലിസവും ഒന്നിക്കുന്നു. അന്തർദേശീയ തലത്തിൽ വ്യാപാരത്തിന് പേരുകേട്ട ഇവിടെ ലോകം മുഴുവനിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാണ്. തനിമയാർന്ന പ്രകൃതി ഭംഗിയും ജൈവ വൈവിദ്ധ്യവും നമുക്കിവിടെ കാണാം.

പനാമ അതിരൂപത

2,03,1700 നിവാസികളുള്ള പനാമ അതിരൂപതയ്ക്ക് 13, 275 ചതുരശ്ര കി.മി. വിസ്താരമുണ്ട്. 1727.900  കത്തോലിക്കരും, 94 ഇടവകകളും, 84 സെക്കുലർ വൈദീകരും, 88 രൂപതാ വൈദീകരും 71 സ്ഥിരം ഡീക്കൻമാരും. 65 സെമിനാരിക്കാരും 201  സന്യാസികളും, 256 സന്യാസിനികളും 63 വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. കഴിഞ്ഞ വർഷം 14,775 ജ്ഞാനസ്നാനര്‍ത്ഥിനികള്‍ ഉണ്ടായിരുന്നു.

പനാമയുടെ മെത്രാപ്പോലീത്താ

മോൺ. ഹൊസെ ഡൊമിങ്കോ ഉളോവ മെൻഡിയറ്റ ഓ.എസ്.എയാണ്. ചിത്രെയിൽ 1956 ഡിസംബർ 24നു ജനിച്ചു.1983 ഡിസംബർ 17ന് വൈദീകനായി. 2004 ഏപ്രിൽ 14 ന് മെത്രാനായി അഭിഷിക്തനായി. 2010 ഫെബ്രുവരിയിലാണ് മെത്രാപ്പോലീത്തായി നിയമിതനായത്.

പനാമയില്‍ പാപ്പാ

പ്രാദേശിക സമയം 4.30ന്,  ഇന്ത്യയുടെ സമയം പുലർച്ച 3 മണിക്കാണ് പാപ്പാ പനാമയിലെ റ്റോകുമെൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ചെന്നിറങ്ങിയത്. വിമാനം വന്നിറങ്ങിയതോടെ അവിടെയുണ്ടായിരുന്ന ജനങ്ങൾ ഹർഷാരവത്തോടും, സംഗീതം ആലപിച്ചും പാപ്പായെ സ്വീകരിച്ചു.

പനാമാ പ്രസിഡൻറ്റ് ഹുവാൻ കാർജോസ് വരേലാ റൊഡ്രിഗ്സും, ഭാര്യയും, അപ്പസ്തോലിക്ക് ന്യൂൺഷിയോ മോൺ. ആദംസിക്ക് മിറോസ്ലോവായും, മറ്റ് സഭാപ്രതിനിധികളും, പാപ്പായെ സ്വികരിച്ചു. പരമ്പാരഗത വസ്ത്രം അണിഞ്ഞ രണ്ട് കുഞ്ഞുങ്ങൾ പാപ്പായ്ക്ക് പൂക്കൾ സമ്മാനിച്ചു. പനാമ മെത്രാൻമാരും ആയിരക്കണക്കിന് വരുന്ന വിശ്വാസികളും സന്നിഹിതരായ ഔദ്യോഗികമായ സ്വീകരണ സമയത്ത് പ്രഭാഷണങ്ങള്‍ ഉണ്ടായിരുന്നില്ല. പാപ്പാ  എത്തിയ നേരംമുതൽ നൃത്തസംഘം നൃത്തം ചെയ്തുകൊണ്ടിരുന്നു. പനാമയുടെ ദേശിയ ഗാനം ആലപിക്കപ്പെട്ടു. അതിന് ശേഷം  ജനമദ്ധ്യത്തിലൂടെ എല്ലാവരെയും അഭിവാദനം ചെയ്തു. തുടര്‍ന്ന് പ്രാദേശിക സമയം 6.50 ന് അവിടെ നിന്നും 28 കി.മീ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന അപ്പോസ്തോലിക നൂൺഷ്യച്ചറിലേക്ക് പാപ്പാ കാറിൽ കയറി യാത്ര തിരിച്ചു.

അപ്പോസ്തലിക നൺഷ്യേച്ചർ

1904ൽ പരിശുദ്ധ സിംഹാസനവും ഹാമാ രാജ്യവും തമ്മിൽ ഉടമ്പടി ഒപ്പു വച്ചതെങ്കിലും 1923 ലാണ് തുറമുഖത്തിനടുത്ത് തലസ്ഥാനത്തിന്‍റെ ചരിത്ര കേന്ദ്രത്തിൽ പ്രസിദ്ധമായ ബൽബോവ തെരുവിൽ,  അപ്പോസ്തലീക സ്ഥാപനം സ്ഥാപിക്കപ്പെട്ടത്. ഇന്ന് ചിന്തകോസ്തിയെരായൊടൊപ്പം ബാൽബോവായുടെ അയൽപക്കങ്ങളും ഏറ്റം നവീനവും പ്രവർത്തനനിരതവും പണമിടപാടുകൾക്കും വ്യവസായങ്ങൾക്കുമുള്ള കേന്ദ്രവും സാമൂഹിക ജീവിതവും കൊണ്ടാടുന്ന സ്ഥലങ്ങളാണ്.

2010 ൽ പനാമ ഗവൺമെന്‍റിന്‍റെ ആവശ്യപ്രകാരം പുതിയ ആസ്ഥാനം പണിതു മാറുന്നതിനുള്ള അനുവാദം തേടി. 2016ൽ ക്ളൈട്ടണിൽ പുതിയ നൺഷ്യേച്ചർ തുറന്നു വിജ്ഞാനത്തിന്‍റെ നഗരമെന്നറിയപ്പെടുന്ന നൺഷ്യേച്ചർ പനാമ കനാലിന്‍റടുത്താണ് സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ഇവിടെയാണ് മറ്റ് എംബസികളും അന്താരാഷ്ട്ര നയതന്ത്ര മന്ദിരങ്ങളും, കൂടാതെ മറ്റ് അന്തർദ്ദേശീയ സ്ഥാപനങ്ങളും  സാംസ്കാരിക കലാ സമിതിക്കും സ്തിതിചെയ്യുന്നത്.

പാപ്പാ താമസിക്കുന്ന കെട്ടിടം രണ്ടുനിലകളിലായി ഉറക്കമുറിയും, ഓഫീസുകളം ഒരു വലിയ ശാലയും, പളളിയും അടങ്ങിയ വീടിന്‍റെ കാര്യങ്ങൾ  നോക്കി നടത്താൻ സന്യാസിനികളുമുണ്ട്. പള്ളിയുടെ കാര്യങ്ങൾ ലൊപ്പിയാന്‍റെ  വിശുദ്ധ കലകൾക്കായുള്ള ആവേ എന്ന സംഘടനയ്ക്കാണ് നല്ലികിയിരിക്കുന്നത്. ഇവിടെ ചില്ലിൽ തീർത്ത മനോഹരമായ മാതാവിന്‍റെ  രൂപവും, അൾത്താരയുമുണ്ട്. പ്രസംഗപീഠം കല്ലിൽ കൊത്തിയതാണ്. കൂടാതെ മാതാവിന്‍റെ നൂതനമായ പ്രതിരൂപവും, കുരിശിന്‍റെ വഴിയും സൂക്ഷിച്ചിട്ടുണ്ട്.

അവസാനത്തെ ഏകാധിപത്യ​ ഭരണകാലത്ത് ജനങ്ങള്‍ക്ക്  അഭയകേന്ദ്രമായിരുന്ന ഈ നൺഷ്യേച്ചർ പനാമയുടെ ചരിത്രത്തിൽ, പ്രത്യേകിച്ച് ഏകാധിപതിയായ ജനറൽ മാനുവൽ നൊറിയെഗയുടെ (1934-2017)  നാടുകടത്തലിന്‍റെ ചർച്ചകളിൽ സ്ഥാനം പിടിക്കുന്നുണ്ട്.

പ്രാദേശിക സമയം 5:45 ന് ഇന്ത്യയുടെ സമയം 4:15 ന് അപ്പസ്തോലിക നൺഷ്യേച്ചർ പാപ്പാ എത്തി. വഴിയിൽ നിന്നു കൊണ്ട് ഒരു കൂട്ടം യുവജനങ്ങൾ പാപ്പായെ അഭിവാദനം ചെയ്തു. പ്രവേശന കവാടത്തിൽ മത നേതാക്കളും, പൊത്തിഫിക്കൽ അൽമായ പ്രതിനിധികളും ചേർന്നു പാപ്പായെ സ്വീകരിച്ചു. പാപ്പായു‌ടെ അത്താഴ ഭക്ഷണം ഇവിടെയാണ് ഒരുക്കിയിരുന്നത്.24 January 2019, 16:09