തിരയുക

World day of Peace - January 1 - venue : St. Peter's square Vatican World day of Peace - January 1 - venue : St. Peter's square Vatican 

സമാധാന സമൃദ്ധിയുള്ള സാഹോദര്യത്തിന്‍റെ സന്ദേശം

ജനുവരി 1, ചൊവ്വാഴ്ച ദൈവമാതാവിന്‍റെ മഹോത്സവം – വത്തിക്കാനിലെ ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ആശംസകളും അഭിവാദ്യങ്ങളും :

- ഫാദര്‍ വില്യം നെല്ലിക്കല്‍

സഹോദരങ്ങളേ, ഈ മഹോത്സവനാളില്‍ റോമാ നഗരത്തിനും, ലോകത്തിനും സാഹോദര്യത്തിന്‍റെ സന്ദേശം നല്കുകയാണ്. അത് സമാധാനത്തിനും സമൃദ്ധിക്കുമായുള്ള സന്ദേശമായി താന്‍ നവീകരിക്കുകയാണെന്ന് പാപ്പാ ഫ്രാന്‍സിസ് വ്യക്തമാക്കി.

പ്രസിഡന്‍റ് മത്തരേല്ലായ്ക്ക് പാപ്പായുടെ ആശംസകള്‍
കഴിഞ്ഞ രാത്രിയില്‍ ഇറ്റാലിന്‍ പ്രസിഡന്‍റ്, സേര്‍ജൊ മത്തരേല്ല അയച്ച ആശംസകള്‍ക്ക്
പാപ്പാ നന്ദിയര്‍പ്പിച്ചു. ജനങ്ങള്‍ക്കായുള്ള അദ്ദേഹത്തിന്‍റെ സമുന്നത സേവനത്തെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. തുടര്‍ന്ന്, ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന റോമാക്കാരും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ സന്ദര്‍ശകര്‍ക്കും, തീര്‍ത്ഥാടകര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

“സകലയിടങ്ങളിലും സമാധാനം…”
സാന്‍ എജീഡിയോ പ്രസ്ഥാനം നയിക്കുന്ന “സകലയിടങ്ങളിലും സമാധാനം…” (peace in all lands)
എന്ന സംഘടനയിലെ അംഗങ്ങള്‍ക്ക് പാപ്പാ അഭിവാദ്യങ്ങള്‍ നേര്‍ന്നു! അതുപോലെ സംഘടനകളും പ്രസ്ഥാനങ്ങളും സഭാ സ്ഥാപനങ്ങളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജനുവരി ഒന്നിന് സമാധാനത്തിന്‍റെ വഴികളില്‍ നടത്തുന്ന പരിശ്രമങ്ങളെ ശ്ലാഘിക്കുന്നതായും, പ്രത്യേകിച്ച് തെക്കെ ഇറ്റലിയിലെ മത്തേരയില്‍ കഴിഞ്ഞസായാഹ്നത്തില്‍, വര്‍ഷാന്ത്യനാളില്‍ സംഘടിപ്പിച്ച സമാധാനപരിപാടിയെ പ്രത്യേകം അഭിനന്ദിക്കുന്നതായും പാപ്പാ അറിയിച്ചു.
ഈ പുതുവത്സരത്തിലെ ഓരോദിനത്തിലും നമ്മെ ഓരോരുത്തരെയും സമാധാനത്തിന്‍റെ പ്രയോക്താക്കളാക്കാന്‍ ദൈവമാതാവായ പരിശുദ്ധ കന്യകാനാഥ തുണയ്ക്കട്ടെ, എന്ന് ആശംസിച്ചു.  

പാപ്പായുടെ പ്രാര്‍ത്ഥനാഭ്യര്‍ത്ഥന
തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും, ഏവര്‍ക്കും നല്ലനാളുകള്‍ നേര്‍ന്നുകൊണ്ടുമാണ് പാപ്പാ ഫ്രാന്‍സിസ് വാക്കുകള്‍ ഉപസംഹരിച്ചത്. പിന്നെ മന്ദസ്മിതത്തോടെ കരങ്ങള്‍ ഉയര്‍ത്തി എല്ലാവരെയും ഒരിക്കല്‍ക്കൂടി അഭിവാദ്യം ചെയ്തുകൊണ്ട്  മെല്ലെ ജാലകത്തില്‍നിന്നും പിന്‍വാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 January 2019, 18:53