തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സീസ് പാപ്പാ 

വിശ്വാസയാത്രയുടെ മുന്‍ വ്യവസ്ഥ?

നമ്മുടെ വിശ്വാസയാത്രയില്‍ മുന്നേറുന്നതിനുള്ള പ്രഥമ ചുവടുവയ്പ്:ശ്രവണം-ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സംസാരിക്കുന്നതിനു മുമ്പ് നാം ശ്രവിക്കണമെന്ന് മാര്‍പ്പാപ്പാ

വെള്ളിയാഴ്ച(14/12/18) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ശ്രവണം വിശ്വാസയാത്രയുടെ മുന്‍ വ്യവസ്ഥയായി അവതരിപ്പിച്ചിരിക്കുന്നത്.

“നമ്മുടെ വിശ്വാസയാത്രയില്‍ മുന്നേറുന്നതിനുള്ള പ്രഥമ ചുവടുവയ്പ് ഇതാണ്:ശ്രവണം, സംസാരിക്കുന്നതിനു മുമ്പ് കേള്‍ക്കുക” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

14 December 2018, 13:30