സമാധാനത്തിന്‍റെ വെള്ളരിപ്രാവുകള്‍! സമാധാനത്തിന്‍റെ വെള്ളരിപ്രാവുകള്‍! 

സമാധാനത്തിന്‍റെ സരണികള്‍-പാപ്പായുടെ ട്വീറ്റ്

സമാധാനത്തിന്‍റെ ശില്പികളാകാന്‍ കഴിയുന്നതെങ്ങിനെ?

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അപരരുടെ ശുശ്രൂഷകാരാകാന്‍ പരിശ്രമിക്കുക-പാപ്പാ

ചൊവ്വാഴ്ച (04/12/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ, ആഗമനകാലം എപ്രകാരം ജീവിച്ചാല്‍ സമാധാനത്തിന്‍റെ ശില്പികളാകാന്‍ കഴിയും എന്ന് വ്യക്തമാക്കവെ ഈ ആഹ്വാനം നല്കിയിരിക്കുന്നത്  

“ഈ ആഗമനകാലത്തില്‍, നിങ്ങള്‍ ചെറിയവരും എളിമയുള്ളവരും മറ്റുള്ളവരുടെ ശുശ്രൂഷകരുമായിത്തീരുക, അപ്പോള്‍ സമാധാനം എങ്ങനെ സംസ്ഥാപിക്കാമെന്ന് മനസ്സിലാക്കാനുള്ള കഴിവ് കര്‍ത്താവ് നിങ്ങള്‍ക്കു പ്രദാനം ചെയ്യും” എന്നാണ് പാപ്പാ “സാന്തമാര്‍ത്ത” (#SantaMarta) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത  പുതിയ ട്വിറ്റര്‍ സന്ദേശം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 December 2018, 13:30