"കാരുണ്യ വെള്ളി" ആചരണത്തിന്‍റെ ഭാഗമായി റോമിലെ "കാസ അമീക്ക"  സന്ദര്‍ശിക്കുന്ന ഫ്രാന്‍സീസ് പാപ്പാ, 07/12/18 "കാരുണ്യ വെള്ളി" ആചരണത്തിന്‍റെ ഭാഗമായി റോമിലെ "കാസ അമീക്ക" സന്ദര്‍ശിക്കുന്ന ഫ്രാന്‍സീസ് പാപ്പാ, 07/12/18 

കാരുണ്യത്തിന്‍റെ സംവാഹകരാകുക!

പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവത്തിന്‍റെ ആര്‍ദ്രതയും കാരുണ്യവും സകലര്‍ക്കും സംലഭ്യമാക്കണമെന്ന് പാപ്പാ.

ശനിയാഴ്ച (29/12/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ക്രിസ്തു വിശ്വാസികളെ ഈ കടമയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.

“സമൂഹം പുറന്തള്ളിയ സകലര്‍ക്കും ദൈവത്തിന്‍റെ ആര്‍ദ്രതയും കാരുണ്യവും എത്തിച്ചുകൊടുക്കുക” എന്നാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 December 2018, 12:44