തിരയുക

Vatican News
അമലോത്ഭവ നാഥയ്ക്കു മുന്നില്‍ കത്തി ഉരുകുന്ന മെഴുകുതിരികള്‍- കൊളൊംബിയായില്‍ അമലോത്ഭവത്തിരുന്നാളാഘോഷത്തിന്‍റെ ഒരു ദൃശ്യം അമലോത്ഭവ നാഥയ്ക്കു മുന്നില്‍ കത്തി ഉരുകുന്ന മെഴുകുതിരികള്‍- കൊളൊംബിയായില്‍ അമലോത്ഭവത്തിരുന്നാളാഘോഷത്തിന്‍റെ ഒരു ദൃശ്യം  (AFP or licensors)

പരിശുദ്ധ മറിയത്തിന്‍റെ അഴകിന്‍റെ രഹസ്യം എന്ത്?

ദൈവത്തില്‍ പൂര്‍ണ്ണമായും കേന്ദ്രീകൃതമായ ഹൃദയം പരിശുദ്ധ കന്യകാമറിയത്തിന്‍റെ ലാവണ്യ രഹസ്യം-പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സമ്പൂര്‍ണ്ണ ദൈവോന്മുഖ ഹൃദയം പരിശുദ്ധ മറിയത്തിന്‍റെ സൗന്ദര്യരഹസ്യമെന്ന് മാര്‍പ്പാപ്പാ.

അമലോത്ഭവ തിരുന്നാള്‍ ദിനത്തില്‍, ഡിസംബര്‍ 8, ശനിയാഴ്ച (08/12/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ പരിശുദ്ധകന്യകയുടെ സൗഷ്ഠവത്തിന്‍റെ   രഹസ്യം എന്തെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

“സാകല്യ സൗന്ദര്യമായ മറിയത്തിന്‍റെ ലാവണ്യത്തിന്‍റെ രഹസ്യം എന്താണ്? അത് ബാഹ്യരൂപമല്ല, കടന്നുപോകുന്നവയുമല്ല, പ്രത്യുത, ദൈവത്തില്‍ പൂര്‍ണ്ണമായും കേന്ദ്രീകൃതമായ ഹൃദയമാണ്” എന്നാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

08 December 2018, 13:30