തിരയുക

Vatican News
കുടുംബൈക്യം കുടുംബൈക്യം 

അനുദിനം പൊറുക്കുക !

പരിപൂര്‍ണ്ണമായ ഒരു കുടുംബം ഇല്ല-പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ക്ഷമയുടെ അനുദിനാഭ്യാസം കുടുംബത്തിന്‍റെ വളര്‍ച്ചയ്ക്ക് അനിവാര്യവ്യവസ്ഥയായി മാര്‍പ്പാപ്പാ ചൂണ്ടിക്കാട്ടുന്നു.

ശനിയാഴ്ച (01/12/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ കുടുംബജീവിതത്തില്‍ പൊറുക്കലിന്‍റെ പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്നത്.

“അന്യൂനമായ ഒരു കുടുംബം ഇല്ല; മാപ്പുനല്കല്‍ അനുദിനം അഭ്യസിക്കുന്നതിലൂടെ മാത്രമെ കുടുംബം വളരൂ” എന്നാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

01 December 2018, 13:30