തിരയുക

വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ ശനിയാഴ്ച (15/12/18) ഒരുക്കുന്ന സംഗീത നിശയിലെ കലാകാരന്മാരും കലാകരികളുമടങ്ങുന്ന നൂറ്റയെണ്‍പതോളം പേരടങ്ങിയ സംഘത്തെ വെള്ളിയാഴ്ച (14/12/18) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുന്ന ഫ്രാന്‍സീസ് പാപ്പാ. വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ ശനിയാഴ്ച (15/12/18) ഒരുക്കുന്ന സംഗീത നിശയിലെ കലാകാരന്മാരും കലാകരികളുമടങ്ങുന്ന നൂറ്റയെണ്‍പതോളം പേരടങ്ങിയ സംഘത്തെ വെള്ളിയാഴ്ച (14/12/18) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുന്ന ഫ്രാന്‍സീസ് പാപ്പാ. 

തിരുപ്പിറവി: ക്ലേശിതരെക്കുറിച്ച് ചിന്തിക്കാനുള്ള ക്ഷണം, പാപ്പാ

സഭയുടെ ദൗത്യം, കാലകാരന്മാരുടെ ഭാവനാസര്‍ഗ്ഗാത്മകശക്തികളിലൂടെയും സൃഷ്ടിപരതയിലൂടെയും ആവിഷ്കൃതമാകുന്നുവെന്നും കാരണം, എക്കാലത്തെയും സ്ത്രീപുരുഷന്മാരുടെ മനസ്സാക്ഷിയുടെ ഏറ്റം അഗാധമായ ഉള്ളറകളിലേക്ക് കടന്നു ചെല്ലാന്‍ തങ്ങളുടെ കലാസൃഷ്ടികളിലൂടെ കലാകാരന്മാര്‍ക്ക് കഴിയുന്നുവെന്നും ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

തിരുപ്പിറവിയുടെ ക്ഷണം

വിശ്വാസത്തില്‍ വീണ്ടും ജനിക്കാനും പ്രത്യാശയിലേക്കു സ്വയം തുറന്നിടാനും സ്നേഹത്തില്‍ വീണ്ടും ജ്വലിക്കാനുമുള്ള ക്ഷണമാണ് നിത്യനൂതനമായ തിരുപ്പിറവി എന്ന് മാര്‍പ്പാപ്പാ.

തിരുപ്പിറവിത്തിരുന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ ശനിയാഴ്ച (15/12/18) കത്തോലിക്കാവിദ്യഭ്യാസത്തിനായുള്ള സംഘത്തിന്‍റെ  ആഭിമുഖ്യത്തില്‍ ഒരുക്കുന്ന സംഗീത നിശയിലെ കലാകാരന്മാരും കലാകരികളുമടങ്ങുന്ന നൂറ്റയെണ്‍പതോളം പേരടങ്ങിയ സംഘത്തെ വെള്ളിയാഴ്ച (14/12/18) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ദുരിതമനുഭവിക്കുന്നവരെ ഓര്‍ക്കുക

യുദ്ധങ്ങളിലും സാമൂഹ്യ അനീതികളുടെയും കാലാവസ്ഥമാറ്റങ്ങളുടെയും ഫലമായ ദുരിതങ്ങളിലും നിന്ന് രക്ഷനേടുന്നതിന് പ്രയാണം ആരംഭിച്ചവരയായ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമുള്‍പ്പടെയുള്ള നിരവധിയായ സ്ത്രീപുരുഷന്മാരുടെയും കുട്ടികളുടെയു അവസ്ഥകളെക്കുറിച്ച് ചിന്തിക്കാനാണ് ഇക്കൊല്ലത്തെ തിരുപ്പിറവിത്തിരുന്നാള്‍ നമ്മെ പ്രത്യേകം ക്ഷണിക്കുന്നതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

സേവനത്തിന്‍റെ പാത

മനുഷ്യനായവതരിച്ച യേശു സ്നേഹത്തിന്‍റെ വഴി, സ്വയം താഴ്ത്തി, ജീവന്‍വരെ നല്കിക്കൊണ്ട് നടത്തിയ സേവനത്തിന്‍റെ പാത നമുക്കു കാണിച്ചു തന്നുവെന്ന് പാപ്പാ പറഞ്ഞു.

വിദ്യഭ്യാസ ജാലം

ഇക്കൊല്ലത്തെ ക്രിസ്തുമസ്സ് സംഗീത നിശയുടെ പ്രമേയം “ നമുക്കു വിദ്യഭ്യാസ ജാലം തീര്‍ക്കാം" എന്നതാണെന്നനുസ്മരിച്ച പാപ്പാ നീണ്ട ക്ലേശകരവും അപകടകരവുമായ യാത്രകള്‍ നടത്തിയെത്തിയിട്ടുള്ള കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴില്‍ ചെയ്യാനും പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കണമെന്ന അവബോധമുള്ള പൗരന്മാരായിത്തീരാനും വിദ്യഭ്യാസം നല്കേണ്ടത് ആവശ്യമാണെന്ന് ഉദ്ബോധിപ്പിച്ചു.

വിദ്യഭ്യാസംകൊണ്ട് ജാലം തീര്‍ക്കുകയെന്നാല്‍ സ്വന്തം കാലില്‍ എഴുന്നേറ്റു നില്ക്കാനും സ്വന്തം കഴിവുകളെയും പ്രയത്നശീലത്തെയും വിലയിരുത്തി പൂര്‍ണ്ണാന്തസ്സോടും ശക്തിയോടും ധൈര്യത്തോടും കൂടെ ജീവിതത്തെ നേരിടാനും വ്യക്തികളെ പ്രാപ്താരക്കുകയാണെന്ന് പാപ്പാ പ്രസ്താവിച്ചു.

ഐക്യദാര്‍ഢ്യവും ഉദാരമനസ്കതയും അനുഭവിച്ചുകൊണ്ട് ആ നന്മകളെ പരിപോഷിപ്പിക്കുന്നവരായി പുതിയ സമൂഹത്തില്‍ ഉള്‍ച്ചേരാന്‍ യുവകുടിയേറ്റക്കാരെ അുവദിക്കുംവിധം അഭ്യയാര്‍ത്ഥി കേന്ദ്രങ്ങളുടെ വാതിലുകള്‍ മലര്‍ക്കെ  തുറന്നിടുന്നതിനുള്ള സാധുവായ ഒരു പരിഹാരമാണ് ഈ വിദ്യഭ്യാസ ജാലം എന്നും പാപ്പാ പറഞ്ഞു.

കലകളിലൂടെ ആവിഷ്ക‍ൃതമാകുന്ന സഭാദൗത്യം!

സഭയുടെ ദൗത്യം, കാലകാരന്മാരുടെ ഭാവനാസര്‍ഗ്ഗാത്മകശക്തികളിലൂടെയും സൃഷ്ടിപരതയിലൂടെയും ആവിഷ്കൃതമാകുന്നുവെന്നും പാപ്പാ പ്രസ്താവിച്ചു.

കാരണം, എക്കാലത്തെയും സ്ത്രീപുരുഷന്മാരുടെ മനസ്സാക്ഷിയുടെ ഏറ്റം അഗാധമായ ഉള്ളറകളിലേക്ക് കടന്നു ചെല്ലാന്‍ തങ്ങളുടെ കലാസൃഷ്ടികളിലൂടെ കലാകാരന്മാര്‍ക്ക്  കഴിയുമെന്ന് പാപ്പാ വിശദീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 December 2018, 12:33