തിരയുക

ഫ്രാന്‍സീസ് പാപ്പാ ത്രികാലാപ്രാര്‍ത്ഥനാസന്ദേശം നല്കുന്നു-വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തിന് അഭിമുഖമായുള്ള ജാലകത്തില്‍ നിന്ന്, 09/12/18 ഫ്രാന്‍സീസ് പാപ്പാ ത്രികാലാപ്രാര്‍ത്ഥനാസന്ദേശം നല്കുന്നു-വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തിന് അഭിമുഖമായുള്ള ജാലകത്തില്‍ നിന്ന്, 09/12/18 

കര്‍ത്താവിനായുള്ള സമൂര്‍ത്തമായ കാത്തിരിപ്പ്!

പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാനന്തര അഭിവാദ്യങ്ങള്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

എല്ലാവര്‍ക്കും നല്ലൊരു ആഗമനകാല പ്രയാണം മാര്‍പ്പാപ്പാ ആശംസിക്കുന്നു.

ഞായറാഴ്ച (09/12/18) വത്തിക്കാനില്‍ പതിവുപോലെ നയിച്ച മദ്ധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കു ശേഷം ഫ്രാന്‍സീസ് പാപ്പാ പ്രാര്‍ത്ഥനയില്‍ സംബന്ധിച്ച ഇറ്റലിക്കാരുള്‍പ്പടെയുള്ള വിശ്വാസികളെ അഭിവാദ്യം ചെയ്യുകയായിരുന്നു.

നമ്മില്‍ നിന്നുതന്നെ തുടങ്ങി, അനുദിനം, കര്‍ത്താവിന്‍റെ വഴി ഒരുക്കാനും സമാധാനത്തിന്‍റെയും നീതിയുടെയും സാഹോദര്യത്തിന്‍റെയും വിത്തുകള്‍ നിശ്ചയദാര്‍ഢ്യത്തോടുകൂടിയ ക്ഷമയോടെ നമുക്കു ചുറ്റും വിതയ്ക്കാനും പരിശുദ്ധ കന്യകാമറിയത്തിന്‍റെ സഹായം പാപ്പാ ത്രികാല പ്രാര്‍ത്ഥനയ്ക്ക് ഒരുക്കമായി നടത്തിയ വിചിന്തനത്തിന്‍റെ അവസാനം പ്രാര്‍ത്ഥിച്ചിരുന്നു. 

ആഗമനകാലം സമൂര്‍ത്തമായി ജീവിക്കേണ്ടതിന്‍റെ പ്രാധാന്യം എടുത്തു കാട്ടിയ പാപ്പാ യേശുവിനുണ്ടായിരുന്ന മനോഭാവങ്ങള്‍, ്അതായത്, ഹൃദ്യതയും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് അവ നിറവേറ്റിക്കൊടുക്കാനുള്ള ഭ്രാതൃനിര്‍വ്വിശേഷ കരുതലും സ്വന്തമാക്കാന്‍ എല്ലാവരെയും ക്ഷണിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 December 2018, 12:47