തിരയുക

ഫ്രാന്‍സീസ് പാപ്പാ, പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍, കുട്ടികളുടെ ഗായകസംഘത്തിന് നേതൃത്വം നല്കുന്നു, വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ 19-12-18 ഫ്രാന്‍സീസ് പാപ്പാ, പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍, കുട്ടികളുടെ ഗായകസംഘത്തിന് നേതൃത്വം നല്കുന്നു, വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ 19-12-18 

തിരുപ്പിറവിയാഘോഷം ദൈവത്തിന്‍റെ ആര്‍ദ്രത നമ്മിലുണര്‍ത്തണം, പാപ്പാ

ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, യുവതയോടും, വയോജനത്തോടും, നവദമ്പതികളോടും രോഗികളോടും....

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന മഹത്തായ ദാനം സ്വീകരിക്കുന്നതിന് നമ്മെ പഠിപ്പിക്കാന്‍ യൗസേപ്പിതാവിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും മാദ്ധ്യസ്ഥ്യം തേടാന്‍ മാര്‍പ്പാപ്പാ വിശ്വാസികളെ ക്ഷണിക്കുന്നു.

ബുധനാഴ്ച (19/12/18) വത്തിക്കാനിലെ പോല്‍ ആറാമന്‍ ശാലയില്‍ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ അവസാനം യുവതയെും വൃദ്ധജനത്തെയും നവദമ്പതികളെയും രോഗികളെയും പ്രത്യേകം സംബോധനചെയ്യവെ ഫ്രാന്‍സീസ് പാപ്പാ തിരുപ്പിറവിത്തിരുന്നാളാഘോഷം നമ്മില്‍ ഉണര്‍ത്തേണ്ട വികാരം എന്താണെന്ന് ഓര്‍മ്മിപ്പിക്കുകയായിരുന്നു.

ആകമാന നരകുലത്തോടുള്ള ദൈവത്തിന്‍റെ ആര്‍ദ്രത തിരുജനന വിശുദ്ധ രാത്രിയിലെ ആഘോഷം നമ്മില്‍ ഉളവാക്കണമെന്ന് പാപ്പാ പറഞ്ഞു.

ഒരു അപമാനമായി കരുതാതെ ദൈവം യേശുവില്‍ നമ്മുടെ മനുഷ്യപ്രകൃതി യാതൊരു വൈമനസ്യവും കൂടാതെയാണ് സ്വീകരിച്ചതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.    

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 December 2018, 09:07