തിരയുക

ഫ്രാന്‍സീസ് പാപ്പാ  പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ പൂല്‍ക്കൂട് ആശീര്‍വ്വദിക്കുന്നു 05-12-18 ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ പൂല്‍ക്കൂട് ആശീര്‍വ്വദിക്കുന്നു 05-12-18 

പൊതുകൂടക്കാഴ്ചാപ്രഭാഷണാനന്തര അഭിവാദ്യങ്ങള്‍!

തിരുജനനവേളയില്‍ ഉണ്ണിയേശുവിനെ സ്വീകരിക്കുന്നതിന് നമ്മുടെ ഹൃദയങ്ങള്‍ ഒരുക്കാന്‍ പരിശുദ്ധ കന്യകാമറിയം സഹായിക്കട്ടെ-പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പരിശുദ്ധ കന്യകാമറിയം കര്‍ത്താവിനോടുള്ള വിശ്വസ്തതയുടെയും വിധേയത്വത്തിന്‍റെയും മാതൃകയാണെന്ന് പാപ്പാ.

വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ ബുധനാഴ്ച (05/12/18) അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചാവേളയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും, പതിവുപോലെ, പ്രത്യേകം സംബോധനചെയ്യവെ, അനുവര്‍ഷംഡിസമ്പര്‍ 8-ന് അമലോത്ഭവനാഥയുടെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഉണ്ണിയേശുവിന്‍റെ തിരുജനനത്തില്‍ അവിടത്തെ സ്വീകരിക്കുന്നതിന് നമ്മുടെ ഹൃദയങ്ങള്‍ ഒരുക്കാന്‍ പരിശുദ്ധ കന്യകാമറിയം സഹായിക്കട്ടെയെന്ന് പാപ്പാ തദ്ദവസരത്തില്‍ ആശംസിച്ചു.

പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുത്ത വിവിധ രാജ്യക്കാരെ അഭിവാദ്യം ചെയ്ത പാപ്പാ ക്രൊവേഷ്യയിലെ ദുബ്രോവ്നിക്ക് രൂപതയില്‍ നിന്ന് രൂപതാദ്ധ്യക്ഷന്‍റെ നേതൃത്വത്തില്‍  എത്തിയിരുന്ന ദമ്പതികളുടെ സംഘത്തെ പ്രത്യേകം സംബോധന ചെയ്യവെ, പാപ്പാ, ക്രിസ്തുവും സഭയും തമ്മിലുള്ള സ്നേഹത്തിന്‍റെ പ്രതീകമായ ദാമ്പത്യസ്നേഹം, ചെറിയ പ്രവര്‍ത്തികളിലും പരസ്പരദാനം അനുദിനം ആഴപ്പെടുത്തിക്കൊണ്ട്, ജീവിക്കാന്‍ അവര്‍ക്ക് പ്രചോദനം പകര്‍ന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 December 2018, 14:36